പത്തനാപുരം :അപൂർവ കാൻസർ രോഗം ബാധിച്ച് ജീവൻ അപകടത്തിലായ ഏഴുവയസുകാരൻ ശ്രീനന്ദന്റെ ജീവൻ രക്ഷിക്കാനായി ജീവനം കാൻസർ സൊസൈറ്റി പത്തനാപുരത്ത് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ ആയിരങ്ങൾ പങ്കെടുത്തു.രാവിലെ 9.30 മുതൽ വൈകിട്ട് 5 മണിവരെ പത്തനാപുരം അൽ അമീൻ പബ്ലിക് സ്കൂളിൽ വച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്
അഞ്ചൽ സ്വദേശി രഞ്ജിത്തിന്റെയും ആശയുടെയും മകൻ ശ്രീനന്ദനാണ് അപൂർവ്വ കാൻസർ രോഗം ബാധിച്ച് ചികിത്സയിലുള്ളത് .രക്ത മൂല കോശങ്ങൾ മാറ്റിവയ്ക്കുക എന്നതാണ് പരിഹാരമായി ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത് .ഇതിന് വേണ്ടി രക്തമൂല കോശ ദാതാവിനെ കണ്ടെത്തുകയെന്ന വലിയൊരു വെല്ലുവിളിയാണ് സമൂഹം ഏറ്റെടുത്തിരിക്കുന്നത് .
18 വയസ്സുമുതൽ 50 വയസ്സുവരെ പ്രായമായ ആരോഗ്യമുള്ളവർക്ക് ദാതാവായി രജിസ്റ്റർ ചെയ്യാൻ കഴിയും .അണുവിമുക്തമായ കോട്ടൺ (പഞ്ഞി )ഉപയോഗിച്ച് ശേഖരിക്കുന്ന ഉമിനീർ ,സാമ്പിൾ പരിശോധനയ്ക്ക് അയച്ചശേഷമാകും ശ്രീനന്ദന്റെ രക്തമൂല കോശങ്ങളുമായി സാമ്യമുണ്ടോ എന്ന് കണ്ടെത്താൻ കഴിയുക .
ശ്രീനന്ദന് രക്ത മൂലകോശ ദാതാവിനെ കണ്ടെത്താൻ പത്തനാപുരത്ത് ജീവനം കാൻസർ സൊസൈറ്റിയുടെ നേത്യത്വത്തിൽ രാജ്യത്തെ സന്നദ്ധ രക്ത മൂലകോശ ദാതാക്കളുടെ സംഘടന ദാ ത്രിയുമായി ചേർന്നാണ് ഡോണർ രജിസ്ട്രേഷൻ ക്യാമ്പ് നടത്തിയത് .
ബിജു തുണ്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്യാമ്പിന്റെ ഉദ്ഘാടനം കെ.ബി ഗണേഷ് കുമാർ MLA നിർവ്വഹിച്ചു.
പ്രോഗ്രാം കോ ഓർഡിനേറ്റർ ജോജി മാത്യൂ ജോർജ് സ്വാഗതം ആശംസിച്ചു. ജീവനം ഭാരവാഹികളായ പി.ജി സന്തോഷ് കുമാർ, ജവഹർ ജനാർദ്,മുഹമ്മദ് മിർസാദ് ,എ.ഏം ആർ ഹാജി ഷെരീഫ്, ധാത്രി കോ ഓർഡിനേറ്റർ ദീപു ,ശ്രീനന്ദന്റെ അച്ഛൻ രജ്ഞിത് എന്നിവർ സംസാരിച്ചു.