കോയമ്പത്തൂർ :യു എ ഇ യിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ തമിഴ്നാട് സ്വദേശികളടക്കം നാലുപേർക്കെതിരെ പരാതി.DHA പാസ്സാകാത്ത നഴ്സിംഗ് കഴിഞ്ഞ വിദ്യാർത്ഥിനികളെ തിരഞ്ഞുപിടിച്ചാണ് സംഘം പണം തട്ടുന്നത് .
തമിഴ്നാട് സ്വദേശിയായ ബെന്നറ്റ് ആണ് തട്ടിപ്പ് സംഘത്തിലെ തലവൻ .ഇയാളെ കൂടാതെ പാലക്കാട് സ്വദേശിയായ ഒരാളും ,മറ്റ് രണ്ട് തമിഴ്നാട് സ്വദേശികളും സംഘത്തിൽ ഉണ്ടെന്നാണ് വിവരം .ഒന്നര ലക്ഷം രൂപ മുതൽ 3 ലക്ഷംരൂപ വരെയാണ് ഇവർ തൊഴിലന്വേഷകരിൽ നിന്നും പിഴിയുന്നത് .
ടൂറിസ്റ്റ് വിസയിൽ വിദ്യാർത്ഥിനികളെ എത്തിച്ച് പെൺവാണിഭത്തിന് ഇരയാക്കുകയാണ് സംഘം .കൂടാതെ വലയിൽ വീഴുന്നവരെ പകലന്തിയോളം വിളിച്ച് അശ്ളീല ചുവയോടെ സംസാരിക്കുന്നതും ഇവരുടെ ഹോബിയായി മാറിയിട്ടുണ്ട് .
വിസിറ്റ് വിസയിൽ എത്തുന്നവരെ ബെന്നറ്റ് തന്റെ റൂമിൽ പാർപ്പിക്കുകയും ,അവരെ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിര്ബന്ധിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട് .പെൺകുട്ടികളുടെ വിശ്വാസം ഉറപ്പിക്കാൻ തമിഴ്നാട്ടുകാരനായ ഗോഡ്‌വിൻ എന്നൊരാളെ താല്കാലിമായി ദുബായിൽ എത്തിച്ചിട്ടുണ്ട് .ഇയാളുടെ വിശ്വസ്തരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തട്ടിപ്പ് .പണം തിരിച്ച്ആകേന്ദ്രീകരിച്ചതാണ് വശ്യപെടുന്നവരോട് അപമര്യാദയായി പെരുമാറുന്നതാണ് ഇവരുടെ രീതി .
തട്ടിപ്പിന് ഇരയായവർ നിലവിൽ ഇന്ത്യൻ എംബസി കേന്ദ്രീകരിചാണ് പരാതി നല്കിയിരിക്കുന്നതെന്നാണ് വിവരം .