ദില്ലി :കെ പി സി സി പുനഃ സംഘടനയ്ക്ക് തിരശീലയിട്ടതിന് പിന്നിൽ എ ഐ സി സി ജെനറൽ സെക്രട്ടറി കെ സി വേണുഗോപാലോ ?അതോ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി അവതരിക്കുന്ന കെ സി വേണുഗോപാൽ സംഘപരിവാർ നേതൃത്വങ്ങളുടെ ഏജന്റോ എന്ന സംശയമാണ് ഭൂരിപക്ഷം കോൺഗ്രെസ്സുകാർക്കും .
ഒരിക്കൽ രാഹുൽ ഗാന്ധിയുടെയും കുടുമ്പത്തിന്റെയും ചെവി കടിച്ചു നടന്ന കൊടിക്കുന്നിൽ സുരേഷിനെ ഒതുക്കി ഗാന്ധി കുടുംബത്തിന്റെയും മറ്റും തോഴനായ കെ സിയുടെ ലക്ഷ്യം ,ഇഷ്ടക്കാരെ പാർട്ടിസ്ഥാനങ്ങളിൽ തിരുകി കയറ്റി അടുത്ത തവണ മുഖ്യമന്ത്രിയാകണമെന്നാണ് .
പുനഃ സംഘടന ലിസ്റ്റിൽ ഉൾപ്പെടാതെ പോയ തന്റെ ഇഷ്ടക്കാരെ പാർട്ടി സ്ഥാനങ്ങളിൽ എത്തിക്കുവാൻ കെ സി വേണുഗോപാൽ ചെയ്ത ഒരു നാടകമാണ് കെപിസിസി പുനഃ സംഘടന തിരഞ്ഞെടുപ്പ് നീട്ടിവച്ചതിനുപിന്നിൽ .വിവിധ തട്ടിപ്പു കേസുകളിൽ അന്വേഷണം നേരിടുന്നവരെ പോലും പാർട്ടിയുടെ ഉന്നത സ്ഥാനത്ത് എത്തിക്കുവാൻ കെ സി ചരടുവലികൾ നടത്തിയിട്ടുണ്ട് .
കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിന്റെ വാക്കുകൾ ചേർത്തുവായിച്ചാൽ മനസില്ലാക്കാൻ കഴിയും പുനഃ സംഘടന തിരഞ്ഞെടുപ്പ് നിർത്തിച്ചു വച്ചതിന് പിന്നിൽ എന്താണ് സംഭവിച്ചതെന്ന് .വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിതുടങ്ങി ക്രിമിനൽ പശ്ചാത്തലം ഉള്ള നേതാക്കൾ വരെ കോൺഗ്രസ്സ് പുനഃ സംഘടന ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട് ,
കഴിഞ്ഞ ദിവസം ഈ വിഷയം കെപിസിസി സെക്രട്ടറി പഴകുളം മധുവുമായി സംസാരിച്ചിരുന്നെങ്കിലും അഹങ്കാര മനോഭാവത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത് .താരിഖ് അൻവറിന്റെ അധികാരം ദുർവിനിയോഗം ചെയുന്നത് വേണുഗോപാൽ പക്ഷക്കാരാണെന്ന് പരക്കെ ആക്ഷേപമുണ്ട് .നേരുത്തെ സോളാർ വിവാദ നായികയുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നപ്പോഴും കേന്ദ്രസർക്കാരിനെ ഉപയോഗിച്ച് കേസിൽ ഒത്തു തീർപ്പുണ്ടാക്കിയെന്ന ആക്ഷേപവും നിലവിലുണ്ട് .