കൊല്ലം :കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് എത്തിയ ശേശം കോൺഗ്രസ്സ് അംഗങ്ങൾ തന്നെ കാലുവാരി പ്രസിഡന്റിനെ പുറത്താക്കിയ സംസ്ഥാനത്തെ ആദ്യ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയായിരുന്നു ജില്ലയിലെ പിടവൂർ സഹകരണ ബാങ്കിൽ .
സഹകരണ ബാങ്കിലെ നിയമനങ്ങളെ ചൊല്ലി കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങളാണ് പിടവൂരിൽ നടന്നത് .പാർട്ടി അംഗങ്ങളിൽ പെട്ട അർഹതപ്പെട്ടവർക്ക് നിയമനം നൽകണമെന്ന് ഒരുകൂട്ടരും ,തങ്ങളുടെ ഇഷ്ടക്കാർക്ക് നിയമനം നൽകണമെന്ന് മറുഭാഗവും പിടിമുറുക്കി .ഇതേ തുടർന്നാണ് ഒരു കെപിസിസി അംഗത്തിന്റെ പിന്തുണയോടെ ബാങ്ക് പ്രസിഡന്റ് വിൻസെന്റ് ഡാനിയലിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയത്
അവിശ്വാസ പ്രമേയം അവതരിപ്പിക്കരുതെന്ന് കെപിസിസി പ്രസിഡന്റിന്റെ കർശന നിർദ്ദേശം ഉണ്ടായിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെ ഒരുകൂട്ടർ അവിശ്വാസത്തിന് നേതൃത്വം നൽകി .കോടികൾ കൈക്കൂലി വാങ്ങി നിയമനം നടത്തുന്നതിന് വേണ്ടി കോൺഗ്രസ്സ് അംഗങ്ങൾ നടത്തിയ ചരടുവലി ആയിരുന്നു ഇതിനു പിന്നിൽ .ഒരു ഗ്രാമപഞ്ചായതംഗത്തിന്റെ ഭാര്യയ്ക്ക് ജോലി നൽകുന്നതിനും ഇഷ്ടക്കാരെ തിരുകി കയറ്റി കോടികൾ തട്ടാനുമുള്ള ഒരു കൂട്ടരുടെ ശ്രമത്തിനിടെ സംഭവം വിജിലൻസിനു മുന്നിൽ എത്തിയതായും സൂചനയുണ്ട് .
എന്നാൽ താത്കാലിക പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നയാൾക്ക് നിയമന കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ല .ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസവും മറ്റും ഉണ്ടാകാതിരിക്കാനാണ് താത്കാലിക പ്രസിഡന്റിനെ തിരഞ്ഞെടുത്തിരിക്കുന്നത് .നിലവിലെ നിയമം അനുസരിച്ച് ജോയിന്റ് രജിസ്ട്രാർ ഇലക്ഷൻ കമ്മീഷനെ ബോധ്യപ്പെടുത്തി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു .എന്നാൽ കള്ള കച്ചവടത്തിന് കൂട്ടുനിൽക്കാൻ കഴിയില്ലെന്നാണ് ഭൂരിപക്ഷവും .ഇങ്ങനെപോയാൽ ഭരണസമിതി പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും .
കോടികളുടെ അഴിമതി നടത്താൻ അണിയറ നീക്കങ്ങൾ നടക്കുന്നതറിഞ്ഞിട്ടും സിപിഎമ്മും ,ബി ജെ പി യും മൗനം തുടരുന്നത് സഹകാരികൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നുണ്ട് .സിപിഎം നേതൃത്വത്തിനും ബിജെപിക്കും കോൺഗ്രസിന്റെ അനധികൃത കച്ചവടത്തിൽ പങ്കുള്ളതായും സൂചനയുണ്ട് .
അതേസമയം പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയപെട്ടവർ ദിനംപ്രതി കോൺഗ്രസ്സ് നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട് .ഇതിനിടെയാണ് പുറത്താക്കപെട്ടവർക്ക് പൂർണ്ണ പിന്തുണ നൽകി കോൺഗ്രസിലെ ഒരുകൂട്ടർ രംഗത്തുവന്നിരിക്കുന്നത്