ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി സംസാരിച്ചത് കാരണം തനിക്കും വധഭീഷണിയുണ്ടെന്ന് തുറന്നു പറഞ്ഞ് ആലപ്പി അഷ്‌റഫ് .തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് .
ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ് .
“ലോറിക്കടിയിൽ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാൾ എനിക്കും വിധിച്ചു…..
ആലപ്പുഴക്കാരൻ ഹസീബ് നിർമ്മിച്ച
“കുട്ടനാടൻ മാർപാപ്പ “എന്ന ചിത്രത്തിൽ അഭിനയിക്കാൻ ആലപ്പുഴയിൽ വന്നതായിരുന്നു ദിലീപിൻ്റെ സന്തത സഹചാരിയായ സംവിധായക നടൻ .
അയാൾ സെറ്റിലെത്തി അടുത്ത ദിവസം തന്നെ അവിടെ നിന്നും അടുപ്പമുള്ള ചിലർ എന്നെ തുരുതുരാ ഫോണിൽ വിളിച്ച് ” അഷ്റഫിക്കാ… സൂക്ഷിക്കണെ.. ” എന്ന്.
ഞാനോ… എന്തിന് …?.
ഷൂട്ടിംഗ് സെറ്റിൽ ഇയാളുമായ് ആലപ്പുഴയിലുള്ള ചില സിനിമാ പ്രവർത്തകർ നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സംസാരിച്ചുവത്രേ..
നടിക്കൊപ്പമുള്ള എൻ്റെ നിലപാടുകളെക്കുറിച്ചും ഇടക്ക് ആരോ പരാമർശിച്ചു.
എൻ്റെ പേരു കേട്ടതും
അയാൾ ക്ഷുഭിതനായ് .
“ആലപ്പി അഷറഫ്
അവനെ ലോറി കേറ്റി കൊല്ലണം”.
ഇതായിരുന്നു അയാളുടെ ഭീഷണി
ആ ക്രൂരമായ വാക്കുകൾ കേട്ട് ഒപ്പമിരുന്നവർ ഞെട്ടി.
അവരിൽ ചിലരാണ് എന്നെ വിളിച്ചു ഒന്നു
സൂക്ഷിക്കാൻ മുന്നറിയിപ്പ് നല്കിയത്.
അന്ന് ഞാനതത്ര കാര്യമാക്കിയില്ല …
ഇന്നിപ്പോൾ പക്ഷേ ഭയമില്ലങ്കിലും ഞാനത് കാര്യമായ് തന്നെ കാണുന്നു.
ഇതൊക്കെ കേട്ട് പിൻതിരിഞ്ഞോടാൻ
ചോദ്യം ചെയ്യുമ്പോൾ തല കറങ്ങി വീഴുന്ന ഭീരുവല്ല ഞാൻ.
ജനിച്ചാൽ എന്നായാലും ഒരിക്കൽ മരിക്കും.
മരണം വരെ നീതിക്കായ് അവൾക്കൊപ്പം.
ആലപ്പി അഷറഫ്