വി ഐ പി ആരെന്ന് കാവ്യയ്ക്കുമറിയാം,കാവ്യാമാധവനെയും ചോദ്യം ചെയ്യാൻ സാധ്യതയേറി
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടതിന് തെളിവ്. ദിലീപിന്റെയും ഇപ്പോഴും അന്വേഷണ സംഘത്തിന് കണ്ടെത്താനാവാത്ത കേസിലെ വിഐപി യുടെയും ശബ്ദരേഖ പുറത്തുവന്നതോടെ ,എല്ലാകാര്യങ്ങളും കാവ്യാമാധവനും അറിയാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സംസാരിക്കുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം. കേസിലെ അഞ്ച് ഉദ്യോഗസ്ഥര്‍മാര്‍ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം.
ദിലീപ്: ‘അഞ്ച് ഉദ്യോഗസ്ഥന്‍മാര്‍ നിങ്ങള്‍ കണ്ടോ അനുഭവിക്കാന്‍ പോവുന്നത്’
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ്: ‘ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള്‍ കാണേണ്ടി വരും’.
ദിലീപ് ജാമ്യത്തിലിറങ്ങിയതിനു ശേഷം ടെലിവിഷന്‍ സ്‌ക്രീനില്‍ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്ന ദൃശ്യങ്ങള്‍ പോസ് ചെയ്ത് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് ഇവര്‍ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതിന് താന്‍ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു .
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന കോടതി നിര്‍ദേശത്തിന് പിന്നാലെ നടന്‍ ദീലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം .
കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. നിലവില്‍ വിയ്യൂര്‍ ജയിലിലുള്ള സുനിയെ ചോദ്യം ചെയ്യാന്‍ പൊലീസ് കോടതിയുടെ അനുമതി തേടും. ഇതിന് പിന്നാലെയായിരിക്കും ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുക. നടന്‍ ദിലീപും, പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാരിന്റെ വെളിപ്പെടുത്തല്‍.
ദിലീപിന് വീഡിയോ എത്തിച്ചു നൽകിയ വി ഐ പി യെ കാവ്യാമാധവൻ “ഇക്കാ ” എന്നാണ് വിളിച്ചിരുന്നതെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്