പത്തനാപുരം :PPA യുടെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് കെ ബി ഗണേഷ്‌കുമാർ എം എൽ എ അഭിപ്രായപ്പെട്ടു .ദുബായി ആസ്ഥാനമായി നോർക്കയുടെ പൂർണ്ണ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പത്തനാപുരം മേഖലയിൽ നിന്നുള്ള ഏക പ്രവാസി സംഘടനയാണ് പത്തനാപുരം പ്രവാസി അസോസിയേഷൻ (PPA).
കാലങ്ങളായി PPA ചെയ്തുവരുന്ന ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾ നമ്മുടെ ഗ്രാമത്തിന് അഭിമാനമാണ് .താൻ കൺവീനറായി രൂപീകരിച്ച അജ്‌സൽ ചികിത്സാ സഹായ ഫണ്ടിന് വേണ്ടി PPA മുൻകൈയെടുത്ത് പ്രവർത്തിച്ചതിലും അഭിമാനമുണ്ടെന്നും ഗണേഷ്‌കുമാർ ചൂണ്ടി കാട്ടി .
അജ്‌സൽ ചികിത്സാ സഹായ നിധിയിലേക്ക് PPA സമാഹരിച്ച ഫണ്ട് കൈമാറ്റ ചടങ്ങ് പത്തനാപുരം മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
സാമൂഹിക സന്നദ്ധ സംഘടനകൾക്ക് പ്രചോദനമേകുന്ന പ്രവർത്തനങ്ങളാണ് PPA ചെയ്തുവരുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ചികിത്സാ സഹായ സമിതി ചെയർമാനുമായ എസ് തുളസ്സി പറഞ്ഞു .
റഹിം റഹ്മാൻ അധ്യക്ഷനായിരുന്നു .
മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോജോ K എബ്രഹാം,സെക്രട്ടറി റഷീദ് എ എം ആർ ,മൂലക്കട വാർഡ് മെമ്പർ
സി വിജയ,ഫസലുദീൻ ,നിബിൻ തുടങ്ങിയവർ സംസാരിച്ചു .