ആലപ്പുഴ :പ്രമുഖ മാധ്യമ പ്രവർത്തക സിജി ഉണ്ണികൃഷ്ണനെതിരെ അപ്രഖ്യാപിത മാധ്യമ വിലക്കും ,ക്രൂരമായ വേട്ടയാടലും .കള്ളക്കേസിൽ കുടുക്കാൻ 24 ന്യൂസിന്റെ നെട്ടോട്ടവും .മാധ്യമ പ്രവർത്തന മേഖലയിൽ നടമാടുന്നത് പകവീട്ടലോ ?
മാധ്യമ പ്രവർത്തന രംഗത്ത് വിവാദങ്ങളുടെ കൊടുമുടി കയറിയ 24 ന്യൂസിനെതിരെയും ചാനൽ മേധാവി ശ്രീകണ്ഠൻ നായർക്കെതിരെയും നിയമ നടപടി സ്വീകരിക്കുവാൻ തയാറെടുക്കുകയാണ് പ്രമുഖ മാധ്യമപ്രവർത്തക സിജി ഉണ്ണികൃഷ്ണൻ .
24 ന്യൂസ് ചാനൽ സീനിയർ ന്യൂസ് എഡിറ്റർ സി ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് സിജി.ഉണ്ണികൃഷ്ണനും അമ്മയ്ക്കും സഹോദരിക്കുമെതിരെ സിജി നൽകിയിട്ടുള്ള ഗാർഹിക പീഡന കേസ് പിൻവലിക്കാനുള്ള സമ്മർദത്തിന്റെ ഭാഗമായാണ് സിജിക്കെതിരെ ഇപ്പോൾ സംഘടിത ആക്രമണം നടക്കുന്നത് .
ഇതിന്റെ ഭാഗമായാണ് സിജിക്കെതിരെ 24 ന്യൂസ് ചാനലിന്റെ ഓഫിസിൽ അതിക്രമിച്ചു കയറി അക്രമം കാട്ടിയതായി ,ചാനലിലെ വാർത്താ അവതാരിക നൽകിയിരിക്കുന്ന കേസെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു .തന്റെ കുട്ടിയെ വിട്ടുകിട്ടുന്നതുമായ കാര്യങ്ങൾ അവതരിപ്പിക്കാൻ ഭർത്താവും ,24 ന്യൂസ് ചാനൽ സീനിയർ ന്യൂസ് എഡിറ്ററുമായ ഉണ്ണികൃഷ്ണനെ കാണാൻ എത്തിയതായിരുന്നു സിജി .
എന്നാൽ ഇല്ലാത്ത സംഭവത്തിന്റെ പേരിൽ സിജിയെ കള്ളക്കേസിൽ കുടുക്കാൻ ചാനലിലെ ഒരു സംഘം ഗൂഢാലോചന നടത്തിയതായാണ് ആക്ഷേപം.ഇതിന്റെ ഭാഗമായാണ് വാർത്താ അവതാരികയെ കൊണ്ട് കേസ് കൊടുപ്പിച്ചതിനു പിന്നിലും.തനിക്കെതിരെ അപകീർത്തികരമായ രീതിയിൽ പ്രചാരം നടത്തിയതിന് വാർത്താ അവതാരികയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിജി ഉണ്ണികൃഷ്ണൻ ജാഗ്രത ഡോട്ട് കോമിനോട് പറഞ്ഞു .
മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ ദുരൂഹ സാഹചര്യത്തിലുള്ള അപകടമരണത്തിൽ ശ്രീകണ്ഠൻ നായരുടെ പങ്കിനെകുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപെട്ട് സിജി ഉണ്ണികൃഷ്ണൻ നേരുത്തെ രംഗത്തു വന്നിരുന്നു .ഈ ആവശ്യം ഉന്നയിച്ച് പ്രദീപിന്റെ അമ്മ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തിട്ടുണ്ട് .ശ്രീകണ്ഠൻ നായർക്ക് വേണ്ടി ഉണ്ണികൃഷ്ണൻ എസ് വി പ്രദീപിനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്ന കാര്യവും സിജി വെളിപ്പെടുത്തിയിരുന്നു .
24 ന്യൂസിൽ പലരും ശ്രീകണ്ഠൻ നായരുടെ ചട്ടുകമായാണ് പ്രവർത്തിക്കുന്നതെന്നും സിജി ഉണ്ണികൃഷ്ണൻ ജാഗ്രതയോട് പറഞ്ഞു .അതേസമയം സിജി ഉയർത്തിയ കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വരുത്തി തീർക്കാൻ ,അവരെ മാനസിക രോഗിയാക്കി ചിത്രീകരിക്കാനും ഒരു ഭാഗത്ത് ശ്രമം നടക്കുന്നുണ്ട് .
അതേസമയം സിജി ഉണ്ണികൃഷ്ണന് നീതി നടപ്പിലാക്കുന്നതിന് വേണ്ടി സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിക്കാനും ഒരു വിഭാഗം ശ്രമം തുടങ്ങി.