കൊല്ലം :പ്രളയക്കെടുതിയിൽ ജനം വിറങ്ങലിച്ചു നിൽക്കുന്ന സാഹചര്യത്തിലും കെ ബി ഗണേഷ്‌കുമാർ എം എൽ എ വിദേശയാത്രയിൽ തുടരുന്നതിൽ പഞ്ചായത്ത് പ്രസിഡന്റ് മാർക്ക് അതൃപ്തി .എന്നാൽ അതൃപ്തി പരസ്യമായി പറയാൻ ആരും തയാറല്ല .പത്തനാപുരം നിയോജക മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളും പ്രളയകെടുതിയിൽ അകപ്പെട്ടിരിക്കുകയാണ് .
കഴിഞ്ഞ ദിവസം കോൺഗ്രസ്സ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഗണേഷ്‌കുമാർ പ്രളയക്കെടുതിയിലും സ്ഥലത്തില്ലാത്തകാര്യം പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നത് .എന്നാൽ ഗോൾഡൻ വിസ കൈക്കലാക്കാൻ ഗണേഷ്‌കുമാർ ദുബായിലുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട് .
പ്രളയക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുവാനും അവർക്ക് ആശ്വാസം പകർന്നും തൊട്ടടുത്ത മണ്ഡലത്തിലെ പി എസ് സുപാൽ എം എൽ എ സജീവ സാന്നിധ്യമാകുമ്പോൾ ഗണേഷ്‌കുമാറിന്റെ അസാന്നിദ്ധ്യം ഏറെ ചർച്ചചെയ്യപെടുകയാണ് .എന്നാൽ മിക്ക പഞ്ചായത്ത് പ്രസിഡന്റ് മാർക്കും ഗണേഷ്‌കുമാർ എവിടെയാണെന്ന് അറിയില്ല .ആരുമായും ഗണേഷ്‌കുമാർ ഇതുവരെയും ബന്ധപ്പെട്ടിട്ടുമില്ല .
പത്തനാപുരം ,വിളക്കുടി ,പട്ടാഴി ,പട്ടാഴിവടക്കേക്കര പഞ്ചായത്തുകളിലെല്ലാം നിരവധി വീടുകളും കൃഷിയിടങ്ങളുമാണ് നശിച്ചിട്ടുള്ളത് .എല്ലായിടത്തും പഞ്ചായത്ത് പ്രസിഡന്റുമാർ രാപകൽ വ്യത്യാസമില്ലാതെ ഓടിനടക്കുന്ന കാഴ്ചയാണ് .
അവസരത്തിനൊത്ത് ഗോളടിക്കാൻ എം എൽ എ ക്ക് കഴിയുമെന്നാണ് ഇതേകുറിച്ച് ചോദിച്ചപ്പോൾ ചില പഞ്ചായത്ത് പ്രസിഡന്റുമാർ പറഞ്ഞത് .