പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാറിനെ കാണാനില്ലെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. കഴിഞ്ഞ സമ്മേളന കാലയളവിൽ പങ്കെടുക്കാതിരുന്ന കടകംപള്ളി സുരേന്ദ്രനും ഇപ്രാവശ്യം പങ്കെടുക്കാതിരിക്കുന്ന ഉമ്മൻ ചാണ്ടി സാറും കെടി ജലീലുമൊക്കെ അവധിയെടുത്തത് സഭയുടെ അനുമതി വാങ്ങിയിട്ടാണല്ലൊ താങ്കൾ എന്തുകൊണ്ടാണ് ഇവരുടെ പാത പിന്തുടരാതെ പി.വി അൻവറിനെ മാതൃകയാക്കിയതെന്നും ചാമക്കാല ഫേസ്ബുക്കിൽ ചോദിച്ചു.
‘സഭാനടപടിക്രമ നിയമങ്ങളിലെ വകുപ്പ് 170 പ്രകാരം അവധിയെടുക്കുന്നതിന്റെ കാരണം വ്യക്തമാക്കേണ്ടി വരും എന്നതുകൊണ്ടാേണോ സഭക്ക് അപേക്ഷ നൽകാതിരുന്നത്? നാടെങ്ങും പ്രളയവും മഴക്കെടുതികളും വെല്ലുവിളിയാകുമ്പോള്‍, എല്ലാ എംഎല്‍എമാരും മണ്ഡലത്തിൽ സജീവമായി ദുരിതാശ്വാസത്തിന് നേതൃത്വം നൽകുമ്പോൾ താങ്കൾ കാണാമറയത്താവുന്നത് ശരിയാണോ?’ അദ്ദേഹം കുറിച്ചു.
കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്
പ്രിയ പത്തനാപുരം എംഎൽഎ, താങ്കൾ ഇത് എവിടെയാണ്? പി വി അൻവർ നിയമസഭാ സമ്മേളന കാലയളവിൽ ആഫ്രിക്കയിൽ പോയതുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കേ താങ്കളും സഭയെ അറിയിക്കാതെ വിദേശസഞ്ചാരത്തിൽ ആണെന്ന് കേട്ടു. ഇത് ശരിയാണോ? സഭയിൽ അവധിക്ക് അപേക്ഷ നല്‍കാതെയാണ് യാത്രപോയത് എന്നു പറഞ്ഞാൽ അതിൽ തെറ്റുണ്ടോ?
കഴിഞ്ഞ സമ്മേളന കാലയളവിൽ പങ്കെടുക്കാതിരുന്ന കടകംപള്ളി സുരേന്ദ്രനും ഇപ്രാവശ്യം പങ്കെടുക്കാതിരിക്കുന്ന ഉമ്മൻ ചാണ്ടി സാറും കെ.ടി ജലീലുമൊക്കെ അവധിയെടുത്തത് സഭയുടെ അനുമതി വാങ്ങിയിട്ടാണല്ലൊ. താങ്കൾ എന്തുകൊണ്ടാണ് ഇവരുടെ പാത പിന്തുടരാതെ പി.വി അൻവറിനെ മാതൃകയാക്കിയത് ? സഭാനടപടിക്രമ നിയമങ്ങളിലെ വകുപ്പ് 170 പ്രകാരം അവധിയെടുക്കുന്നതിന്റെ കാരണം വ്യക്തമാക്കേണ്ടി വരും എന്നതുകൊണ്ടാേണോ സഭക്ക് അപേക്ഷ നൽകാതിരുന്നത്? നാടെങ്ങും പ്രളയവും മഴക്കെടുതികളും വെല്ലുവിളിയാകുമ്പോള്‍, എല്ലാ എംഎല്‍എ മാരും മണ്ഡലത്തിൽ സജീവമായി ദുരിതാശ്വാസത്തിന് നേതൃത്വം നൽകുമ്പോൾ താങ്കൾ കാണാമറയത്താവുന്നത് ശരിയാണോ?സമ്മേളനത്തിന്‍റെ ഇനിയുള്ള ദിവസങ്ങളിലെങ്കിലും മണ്ഡലത്തെക്കുറിച്ച് എന്തെങ്കിലും മിണ്ടിപ്പറയാന്‍ എംഎല്‍എ സഭയിലെത്തുമെന്ന പ്രതീക്ഷയോടെ…