വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി യുടെ മരണത്തിൽ ദുരൂഹത.പരാതിയുമായി ബന്ധുക്കൾ. പെൺകുട്ടിയുടെ മരണം വിവാഹം നിശ്ചയദിവസ്സം
റിപ്പോർട്ട് :വി വി ഉല്ലാസ്‌രാജ്
കിളിമാനൂർ :വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത് .കിളിമാനൂർ വാലഞ്ചേരി കണ്ണയംകോട് ബിഎസ് മൻസിലിൽ ഷാജഹാൻ സബീന ദമ്പതിമാരുടെ മകൾ അൽഫിയ (17)ആണ് കഴിഞ്ഞ ദിവസം മരിച്ചത് .കാരേറ്റ് മേലാറ്റുമൂഴി മുളവന വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനി ആയിരുന്നു. ഛർദിയെ തുടർന്ന് അവശ നിലയിലായ അൽഫിയയെ ബന്ധുക്കൾ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു .
മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് എലിവിഷം അൽപാൽമായി ഉള്ളിൽ എത്തിയതാണ് അവശയാകൻ കാരണമെന്ന് കണ്ടെത്തിയത്.തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുർച്ചെ മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നല്കിയ മൃതദേഹം ചൂട്ടയിൽ മുസ്ലീം ജമാ അത്ത് കബർസ്ഥാനിൽ കബറടക്കി.
അതേസമയം മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ കിളിമാനൂർ പൊലീസിൽ പരാതി നല്കി. ആംബുലൻസിൽ സഹായിയായി പോകുന്ന യുവാവ് വിവാഹം വാഗ്ദനം നല്കുകയും തുടർന്ന് പിന്മാറുകയും ചെയ്തതിന്റെ മനോ വിഷമത്തിലാണ് അൽഫിയ അൽപാൽമായി എലിവിഷം കഴിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് കുടുംബാംഗങ്ങൾക്കെല്ലാം കോവിഡ് ആയതിനെ തുടർന്ന് ഇവരെ ഗൃഹവാസ പരിചരണ കേന്ദ്രത്തിലെത്തിച്ചത് ആരോപണ വിധേയനായ യുവാവ് ജോലിചെയ്യുന്ന ആംബുലൻസിൽ ആയിരുന്നു. ഈ യുവാവ് പെൺകുട്ടിയുടെ നമ്പർ കരസ്ഥമാക്കുകയും ചാറ്റിംഗ് ആരംഭിക്കുകയും അത് പ്രണയമായി വളരുകയുമായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതിൽ മനംനൊന്താണ് പെൺകുട്ടി വിഷം കഴിച്ചതെന്നാണ് ആരോപണം., ഒരു വർഷത്തിന് ശേഷം വിവാഹം നടത്താം എന്ന തീരുമാനത്തിൽ കല്ലറ സ്വദേശിയായ യുവാവുമായി കഴിഞ്ഞ ദിവസം വിവാഹം ഉറപ്പിക്കാൻ ഇരിക്കെയാണ് പെൺകുട്ടിയുടെ ദാരുണ മരണം.കിളിമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.