കൊല്ലം :മുൻ ജില്ലാ കളക്ടർ അബ്ദുൽ നാസറിനെ കുറ്റപ്പെടുത്തി കെ ബി ഗണേഷ്‌കുമാർ എം എൽ എ നടത്തിയ പരാമർശം വിവാദമാകുന്നു .പട്ടയ പ്രശ്നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് മുൻ കൊല്ലം ജില്ലാ കളക്ടർ ആയിരുന്ന ബി അബ്ദുൽ നാസറിനെതിരെ കെ ബി ഗണേഷ്‌കുമാർ പരാമർശം നടത്തിയത് .
പട്ടയം നൽകുന്നതിന് കളക്ടർ ആയിരുന്ന അബ്ദുൽ നാസർ തയാറായില്ലെന്നും ,അദ്ദേഹത്തെ കൊണ്ട് കൊല്ലത്തിനു വേണ്ടി ഒരു ചുക്കും നേടാൻ കഴിഞ്ഞില്ലെന്നുമായിരുന്നു ഗണേഷ്‌കുമാറിന്റെ പരാമർശം .
എന്നാൽ ,ഗോളിയില്ലാ പോസ്റ്റിൽ ഗോളടിക്കുന്നത് നല്ലതാണോയെന്നും ചോദിച്ച് ഗണേഷ്‌കുമാറിന് ചുട്ട മറുപടി നൽകിയിരിക്കുകയാണ് അബ്ദുൽ നാസർ