കൊല്ലം :പത്തനാപുരം നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാല ചാനൽ ചർച്ചകളിലെ കർക്കശകാരനല്ലെന്ന് അടുത്തറിഞ്ഞപ്പോൾ മനസിലായെന്ന് ചെമ്പനരുവി സ്വദേശി ഗംഗാധരൻ ;ഇത്രയും വാത്സല്യത്തോടെ പെരുമാറിയ സ്ഥാനാർഥി ആരെന്നറിയാൻ ഭവാനിയും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ജ്യോതികുമാർ ചാമക്കാലയെന്ന കടുത്ത രാഷ്ട്രീയക്കാരനിൽ വോട്ടർമാർ കണ്ടത് ഒരു നാട്ടിൻപുറത്തുകാരന്റെ നിഷ്കളങ്കതയും ,അതിലുപരി സഹായ ഹസ്തം നീട്ടിയുള്ള നിറവാർന്ന മനസ്സുമാണ് ;ഒറ്റപെട്ടുപോകുന്നവർക്ക് ഒരുപാട് പ്രതീക്ഷയാണ് ഈ കരങ്ങൾ നൽകുന്നതെന്ന് ജാനകിയമ്മയും പറയുമ്പോൾ ആ കണ്ണുകളിൽ നിന്നും പൊടിഞ്ഞത് ആനന്ദത്തിന്റെ കണ്ണുനീർ മുത്തുകളാണ് ..!
കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം വോട്ടുതേടിയെത്തിയപ്പോഴാണ് പിടവൂർ പുത്തെൻവിള വീട്ടിൽ ഭവാനിയമ്മയുടെ രോദനങ്ങൾ ജ്യോതികുമാർ ചാമക്കാലയിലെ മറ്റൊരു മുഖം തുറന്നുകാട്ടിയത് ;അവിവാഹിതയും ,വൃദ്ധയുമായ ഭവാനിയുടെ ആവശ്യം തന്റെ ചികിത്സാർത്ഥം ആശുപത്രിയിൽ പോകണമെന്നായിരുന്നു .ആദ്യം തമാശ രൂപേണ കണ്ടിരുന്നുവെങ്കിലും ചാമക്കാല ആ ഉത്തരവാദിത്വവും ഒരു മകന്റെ സ്ഥാനത്തു നിന്നും ഏറ്റെടുത്തു .അടുത്ത ദിവസം ശരിയാക്കാമെന്ന് പറഞ്ഞ് ചാമക്കാല വോട്ടു തേടി അടുത്ത സ്ഥലത്തേക്ക് പുറപ്പെട്ടു .
പ്രചാരണ ചൂടിനിടെ നൽകിയൊരു വെറും വാക്കായിരുന്നില്ല ചാമക്കാല നൽകിയതെന്ന് ഭവാനിയമ്മക്കും മനസിലായത്, തന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ രണ്ടുപേർ വീട്ടിൽ എത്തിയപ്പോഴാണ് ;ഭവാനിയമ്മക്കും അതിയായ സന്തോഷം .വാഹനത്തിൽ പുനലൂർ ആശുപത്രിയിൽ എത്തിച്ചപാർട്ടി പ്രവർത്തകരോടും ഭാവാനിയമ്മ ചോദിച്ചു “ആരാ അത് “?
നമ്മുടെ സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലയെന്ന് പാർട്ടിക്കാർ പറഞ്ഞതോടെ ആ പേര് കാണാതെ പഠിക്കാനുള്ള തയാറെടുപ്പിലായി ഭവാനിയമ്മയും !
ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെമ്പനരുവിയിലേക്ക് പോകും വഴിയാണ് അപ്രതീക്ഷിതമായി ഒരു മരം റോഡിലേക്ക് ഒടിഞ്ഞുവീണത് .ഉടൻ തന്നെ ചാമക്കാലയും നാട്ടുകാർക്കൊപ്പം ചേർന്ന് മരം മുറിച്ചുമാറ്റിറോഡ് ഗതാഗത യോഗ്യമാക്കി .
അവിടെയും ഒരു പുനർചിന്തനത്തിനു നിൽക്കാതെ ഒരു നാട്ടിൻപുറത്തുകാരന്റെ വേഷത്തിൽ ചാമക്കാല താരമായി ,ഇപ്പോൾ ചാമക്കാലയെ അടുത്തറിയുവാനുള്ള തിരക്കിലാണ് നാട്ടുകാരും വോട്ടർമാരും . 