പത്തനാപുരം :നടി ആക്രമിക്കപ്പെട്ട കേസിലും സോളാർ കേസിലും ഗണേഷ്‌കുമാർ എം എൽ എ യുടെ ഓഫിസിന്റെ പങ്ക് പറയാതെ പറഞ്ഞ് യൂ ഡി എഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാല .
എം എൽ എ യുടെ ഓഫിസുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദ വിഷയങ്ങളും ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു .പത്തനാപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചാമക്കാല .
തിരഞ്ഞെടുപ്പിൽ സാധാരണക്കാരുടെ ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്യപെടേണ്ടിവരുമെന്നും ചാമക്കാല അഭിപ്രായപ്പെട്ടു .
സംസ്ഥാനത്തെ പല വിവാദവിഷയങ്ങളിലും ഒരു എം എൽ എ യുടെ ഓഫിസ് കേന്ദ്രീകരിക്കപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്നും സോളാർ കേസും നടി ആക്രമിക്കപ്പെട്ട കേസും ലക്ഷ്യമാക്കി ചാമക്കാല കുറ്റപ്പെടുത്തി .യൂ ഡി എഫ് നേതാക്കളായ ജി രാധാമോഹൻ ,കെ അനിൽ ,ജെ എൽ നസീർ തുടങ്ങിയവരും പങ്കെടുത്തു .