ന്യൂഡൽഹി: വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് കപിൽ മിശ്ര. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഡൽഹിയിലെ പ്രതിഷേധം കലാപമായി മാറിയത് കപിൽ മിശ്രയുടെ വിദ്വേഷ പരാമർശങ്ങളായിരുന്നു. ഇതിനെ ന്യായീകരിച്ചാണ് കപിൽ വീണ്ടും രംഗത്തെത്തിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 23ന് നടന്നത് ആവർത്തിക്കാൻ മടിയില്ല. സംഭവങ്ങളിൽ കുറ്റബോധം ഇല്ലെന്നും കപിൽ മിശ്ര പറഞ്ഞു. ഡൽഹി കലാപത്തിന്റെ വാർഷിക ദിനത്തിലാണ് കപിൽ വീണ്ടും പ്രകോപന പരാമർശം നടത്തിയെന്നതും ശ്രദ്ധേയമാണ്.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കിൽ ബാക്കി ഞങ്ങൾ നോക്കും എന്ന കപിൽ മിശ്രയുടെ പരാമർശത്തെ തുടർന്നാണ് ഡൽഹിയിൽ സമാധാനപരമായി നടന്നിരുന്ന പ്രതിഷേധം രക്തച്ചൊരിച്ചിലേക്ക് മാറിയത്.