തിരുവനന്തപുരം : കോർപറേഷൻ നിയുക്ത മേയര്‍ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് നടൻ മോഹന്‍ലാല്‍. ഫോണിലൂടെയാണു മോഹന്‍ലാല്‍ ആര്യയെ അഭിനന്ദിച്ചത്. തിരുവനന്തപുരം നഗരത്തെ മനോഹരമാക്കുന്നതിനു തന്‍റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ലാല്‍ പറഞ്ഞു.
വിളിച്ചതിൽ സന്തോഷമുണ്ടെന്നും തനിക്ക് ആകുന്നതെല്ലാം തിരുവനന്തപുരത്തിനായി ചെയ്യുമെന്നും ആര്യ ഉറപ്പു നൽകി. നാട്ടിലെത്തുമ്പോൾ നേരിട്ടുകാണാമെന്ന് പറഞ്ഞാണ് ഇരുവരും ടെലിഫോൺ സംഭാഷണം അവസാനിപ്പിച്ചത്