കൊല്ലം :തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗണേഷ്‌കുമാറിന്റെ സെക്രട്ടറിയെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തതോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്ന സ്ഥാനാർത്ഥികൾ വെട്ടിലായി .
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാപ്പു സാക്ഷിയെ ഭീഷണിപെടുത്തിയെന്ന കേസിലാണ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തത് .ഇതിനുപിന്നാലെ സോളാർ കേസുമായി ബന്ധപ്പെട്ട് ഗണേഷ്കുമാറിനും ,പ്രദീപിനുമെതിരെ കഴിഞ്ഞ ദിവസം ഗുരുതര ആരോപണവുമായി ശരണ്യ മനോജ് രംഗത്ത് വന്നിരുന്നു .
സോളാർ കേസിലെ മുഖ്യ പ്രതി ഗണേഷ്‌കുമാർ ആണെന്നായിരുന്നു ശരണ്യ മനോജിന്റെ ആരോപണം .ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നും മനോജ് മുന്നറിയിപ്പ് നൽകി .
എല്ലാ തിരഞ്ഞെടുപ്പുകളിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത് കോട്ടാത്തല പ്രദീപ് ആയിരുന്നു .സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ഫണ്ടുകൾ ഏകോപിപ്പിച്ചിരുന്നതും ,പ്രാദേശികമായി പ്രവർത്തകരെ നിയന്ത്രിച്ചിരുന്നതും പ്രദീപിന്റെ മേൽനോട്ടത്തിലായിരുന്നു .
പ്രദീപിന്റെ അറസ്റ്റോടെ എല്ലാം തകിടം മറിയുകയും സ്ഥാനാർത്ഥികൾ വെട്ടിലാവുകയും ചെയ്ത അവസ്ഥയാണ് നിലവിൽ .സോളാർ കേസിലും ,നടിയെ ആക്രമിക്കപ്പെട്ട കേസിലുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന സാഹചര്യത്തിൽ ഇനി ഗണേഷ്‌കുമാറിന്റെ കാപട്യം തുറന്നുകാട്ടാൻ യു ഡി എഫ് കേന്ദ്രങ്ങളും സജീവമായിട്ടുണ്ട് .
അതെ സമയം പ്രദീപിനെ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കിയ അവസരം നോക്കി ചിലർ പേഴ്‌സണൽ സ്റ്റാഫിലേക്ക് കയറിക്കൂടാൻ ശ്രമം തുടങ്ങിയിട്ടുണ്ട് .നേരുത്തെ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതിയെ സെക്രട്ടറി ആക്കാൻ ശ്രമം തുടങ്ങിയതായും ആക്ഷേപമുണ്ട്