ന്യൂഡൽഹി: രാജ്യത്ത് സവാളവില കുതിച്ചുയരുന്നു. ഡൽഹി, മുംബൈ തുടങ്ങി മിക്ക നഗരങ്ങളിലും കിലോഗ്രാമിനു നൂറ് രൂപ വരെ വില രേഖപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് വില ഇരട്ടിയിലധികമായി ഉയർന്നത്. മഴക്കെടുതി മൂലം വിള നശിച്ചതാണ് വിലക്കയറ്റത്തിന് ഇടയാക്കിയതെന്നും വരുംദിവസങ്ങളിൽ ഇനിയും വില ഉയർന്നേക്കാമെന്നും വ്യാപാരികൾ പറഞ്ഞു.