കൊല്ലം :കൊട്ടിയത്ത് യുവതി ആത്‍മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയയായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ തള്ളി പറഞ്ഞ് നടനും എം എൽ എ യുമായ കെ ബി ഗണേഷ്‌കുമാർ .
ലക്ഷ്മി പ്രമോദ് സീരിയൽ സംഘടനയിൽ അംഗമല്ലെന്നും ,അവർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കട്ടെയെന്നും കഴിഞ്ഞ ദിവസമാണ് ഗണേഷ്‌കുമാർ അഭിപ്രായപ്പെട്ടത് .
ഇത്തരത്തിൽ സീരിയലിന്റെ മറവിൽ അഴിഞ്ഞാട്ടം നടത്തുന്നവർക്കെതിരെ ,സീരിയൽ സംഘടന ഇനി എന്ത് നടപടി സ്വീകരിക്കുമെന്നാണ് നോക്കി കാണേണ്ടത് .