കൊല്ലം :തൊഴിലാളി യുണിയൻ കൺവീനർ ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടും ,തിരിഞ്ഞു നോക്കാതെ പാർട്ടിയും ,എം എൽ എ യും .
പത്തനാപുരം നടുമുരുപ്പ് തൗഫീഖ് മൻസിലിൽ നാസറിനെയാണ് കഴിഞ്ഞ 28 ന് വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത് .

നടുമുരുപ്പ് ഭാഗത്തു പ്രവർത്തിക്കുന്ന അറവുശാല ഉടമസ്ഥരുമായി സംഭവദിവസം നാസർ വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു .ഇവിടെ വച്ച് അറവുശാലയിൽ ജോലി ചെയ്യുന്ന ചില തൊഴിലാളികൾ നാസറിനെ ക്രൂരമായി മർദിച്ചെന്നും നാട്ടുകാർ പറയുന്നു .
റോഡ് വക്കിലെ വാക്കുതർക്കത്തിന് ശേഷം നാസറിനെ വീടിനുള്ളിൽ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത് .നാസറിന്റെ വീടിനു സമീപം ഇതിനകമെത്തിയ 3 അംഗ സംഘം നാസറിനെ മൃഗീയമായി തല്ലിയതായും സാക്ഷി മൊഴികളും ഉണ്ട് .
റൂം കഴുകിയിറക്കിയതിൽ ദുരൂഹത
സ്ഥലത്തുണ്ടായിരുന്ന അപരിചതനായ ഒരാൾ മൃതദേഹം റൂമിൽ നീന്നിറക്കിയ സമയത്തുതന്നെ മുറി കഴുകി ഇറക്കിയതാണ് വീട്ടുകാരിൽ സംശയം ഉളവാക്കിയത് .കൂടാതെ മൃതദേഹം കാണപ്പെട്ട മുറിയിൽ നിന്നു തന്നെ ഒരു സിം കാർഡും കണ്ടെത്തിയിരുന്നു .
നാസറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ 9 പേർക്കെതിരെ പത്തനാപുരം പോലീസിൽ പരാതിനല്കിയിട്ടുണ്ട് .എന്നാൽ പരാതി ഗൗരവമായി എടുക്കാൻ പോലീസും തയാറായിട്ടില്ല .
ഗണേഷ് കുമാർ വീട് സന്ദർശിക്കാത്തത് ?
കേരള കോൺഗ്രസ് ബി യുടെ തൊഴിലാളി സംഘടനയായ കെ ടി യൂ സി ബി യുടെ കൺവീനർ കൂടിയായിരുന്നു മരണമടഞ്ഞ നാസർ .സംഭവം നടന്ന് ഒരു മാസത്തോട് അടുക്കുമ്പോഴും പാർട്ടി നേതാവും സ്ഥലം എം എൽ എ യും കൂടിയായ കെ ബി ഗണേഷ്‌കുമാർ നാസറിന്റെ വീട് സന്ദർശിക്കാൻ പോലും തയാറായില്ല എന്നത് പാർട്ടിയുടെ നയമായി ചൂണ്ടിക്കാണിക്കുകയാണ് നാട്ടുകാർ .
നാസറിന്റെ ദുരൂഹ മരണത്തിൽ വീട്ടുകാർ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ ,ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്
സംഭവം നടന്ന് ഇത്രനാൾ കഴിഞ്ഞിട്ടും ,പോലീസ് അന്വേഷണം കാര്യക്ഷമമാകാത്തത് പ്രതികൾക്ക് രക്ഷപെടാൻ അവസരമൊരുക്കുമെന്ന ആക്ഷേപവും ഉയരുകയാണ്