കോന്നി :പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം .സംഭവവുമായി ബന്ധപ്പെട്ട് പ്രതി കുലശേഖരപതി വൈക്കത്ത് വടക്കേതിൽ രാജേഷ് ജയനെ പോലീസ് അറസ്റ്റ് ചെയ്തു .വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം
ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് യുവതിയുടെ വീട്ടിൽ എത്തിയ പ്രതി വീട്ടുകാരുമായി വാക്കേറ്റം ഉണ്ടാവുകയും ,കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയുമായിരുന്നു .