ADVERTISEMENT
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
No Result
View All Result
Home LATEST NEWS

ശ്രീറാം വെങ്കിട്ട രാമന് കോടതിയുടെ അന്ത്യ ശാസനം

വഫ ജാമ്യം എടുത്തു

റിജോ പത്തനാപുരം by റിജോ പത്തനാപുരം
September 18, 2020
in LATEST NEWS
Share on FacebookShare on TwitterWhatsAppTelegram

തിരുവനന്തപുരം :പത്രപ്രവർത്തകൻ ആയിരുന്ന കെ. എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുiത്തിയ കേസില്‍ കോടതിയില്‍ ഹാജരാകാതെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍. മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്ത ശ്രീറാം വെങ്കിട്ടരാമന്‍ അടുത്ത മാസം 12ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) അന്ത്യശാസനം നല്‍കി

.അതേസമയം രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫാ നജീം  കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. അമ്പതിനായിരം രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിന്മേലും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിന്മേലുമാണ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവരോടും ഇന്ന് ഹാജരാകാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു എന്നാല്‍ വഫ മാത്രമാണ് കോടതിയില്‍ ഹാജരായത്. വിവിധാ കാരണങ്ങള്‍ പറഞ്ഞാണ് ശ്രീറാം കോടതിയില് ഹാജരാകാതെ മാറിനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് കോടതി ശ്രീറാം അടുത്തമാസം 12 ഹാജരാകണമെന്ന് അന്ത്യശാസനം നല്‍കിയത്.

കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്ക് കോടതി ഫെബ്രുവരി 24 ന് നല്‍കിയിരുന്നു. കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുന്നതിലേക്കായുള്ള ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. 2020 ഫെബ്രുവരി മാസം 3 ന് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി പ്രത്യേക അന്വേഷണ സംഘത്തോടാണ് ഉത്തരവിട്ടത്. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍ , മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് , ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ പരിശോധനയില്‍ നരഹത്യ കുറ്റത്തിന്റെ വകുപ്പായ 304 (ii) ശ്രീറാമിനെ പ്രഥമദൃഷ്ട്യാ നില നില്‍ക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന സെഷന്‍സ് കുറ്റമായതിനാല്‍ സെഷന്‍സ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (ii) നിലനില്‍ക്കുന്നതായി കണ്ടെത്തിയതിനാല്‍ കേസ് കമ്മിറ്റ് ചെയ്ത് വിചാരണക്കായി സെഷന്‍സ് കോടതിക്കയക്കും മുമ്പ് പ്രതികള്‍ കോടതിയില്‍ ഹാജരായി മുന്‍ ജാമ്യ ബോണ്ട് പുതുക്കി ജാമ്യം നില നിര്‍ത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് കോടതി പ്രതികളെ വിളിച്ചു വരുത്തിയത്.

Share26TweetSendShareShare
Previous Post

റംസിയുടെ ആത്മഹത്യ ;അന്വേഷണം ക്രൈം ബ്രാഞ്ചിന്

Next Post

കോന്നിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം

Related Posts

LATEST NEWS

പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു

LATEST NEWS

ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്

LATEST NEWS

കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ

LATEST STORIES

  • പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു
  • ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്
  • കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ
  • ദുബായിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിനെതിരെ ഇന്ത്യൻ എംബസിക്ക് പരാതി
  • സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അതിരുവിട്ട ആക്ഷേപം
  • സിപ്‌സി ക്രിമിനൽ ;നിരവധി സ്റ്റേഷനുകളിൽ കേസ്
  • Contribute
  • Disclaimer
  • Privacy Policy
  • Terms and Conditions
© 2018 Jagratha News
No Result
View All Result
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA