ന്യൂഡൽഹി :സ്വർണ്ണ കടത്തുകേസിൽ പ്രതികളായ സ്വപ്ന സുരേഷ് ,സരിത് എന്നിവർക്കുപിന്നാലെ മന്ത്രി കെ ടി ജലീലിനെതിരെ കുരുക്ക് മുറുകുന്നു .
രണ്ട് കാര്യങ്ങളിൽ മന്ത്രി കെ ടി ജലീൽ നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്
1. പലതവണ യു എ ഇ കോൺസുലേറ്റിലെ നമ്പറിലേക്ക് വിളിച്ചു .ഇന്ത്യൻ വിദേശകാര്യ ചട്ടങ്ങളുടെ ലംഘനമാണിത് .
2. ഒരു വിദേശ രാജ്യത്തിന്റെ സഹായം അനധികൃതമായി സ്വീകരിച്ചു .ഇതും ഗുരുതരമായ നിയമ ലംഘനമാണ് .
ഈ വിഷയങ്ങൾ കേന്ദ്ര ആഭ്യന്തര ധനകാര്യ മന്ത്രാലയങ്ങൾ പരിശോധിച്ചു വരികയാണ് .
കോൺസുലേറ്റിലേക്ക് മന്ത്രി നേരിട്ട് ഇടപെട്ടതിന്റെ കൂടുതൽ വിവരങ്ങൾ കൈമാറാൻ വിദേശകാര്യമന്ത്രാലയം കസ്റ്റംസിനോട് ആവശ്യപെട്ടിട്ടുണ്ട് .വിദേശകാര്യമന്ത്രാലയത്തിന്റെ പരിധിയിൽപെടുന്ന ഇത്തരം സംഭവങ്ങളിൽ മന്ത്രി നേരിട്ട് ഇടപെട്ടത് കടുത്ത നിയമ ലംഘനമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത് .
സ്വപ്ന സുരേഷുമായി പലതവണയായി 5 മിനിറ്റിൽ താഴെയേ സംസാരിച്ചിട്ടുള്ളുവെന്ന് മന്ത്രി പറയുമ്പോഴും ,മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി സരിത് ബന്ധപ്പെട്ടതിൽ ദുരൂഹതകൾ നില നിൽക്കുകയാണ് .
സ്വപ്നയുമായി 5 മിനിറ്റു മാത്രം സംസാരിച്ചുവെന്നു മന്ത്രി സമ്മതിക്കുന്പോഴും ,ഇതിനിടയിൽ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധപ്പെടാൻ മന്ത്രി സ്വപ്നയോട് നിർദേശിച്ചതാകാം എന്ന സംശയവും ബലപ്പെടുകയാണ് .ഇതേ തുടർന്ന് ആകാം സരിത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധപ്പെട്ടത് .
കോൺസുലേറ്റ് നിർദേശിച്ചതനുസരിച്ച് മന്ത്രി സ്വപ്നയുമായി ബന്ധപെട്ടതാണെങ്കിൽ ,ഇവിടെ സരിത്തിന്റെ റോൾ ചോദ്യം ചെയപെടുകയാണ് .ഭക്ഷണ കിറ്റുകൾ കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് സ്വപ്നയെ വിളിച്ചതെന്ന് കെ ടി ജലീൽ പറയുന്പോൾ ,ഇതിനിടെ സരിത് ബന്ധപ്പെട്ടതും കൂട്ടിവായിക്കുന്പോൾ ഇതിന്റെ മറവിലും സ്വർണം കടത്തിയിരിക്കാം എന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ .