കൊല്ലം :കുടിവെള്ളം കിട്ടാക്കനിയായി മാറിയ പിറവന്തൂർ പഞ്ചായത്തിലെ മുള്ളു മല ആദിവാസി കോളനിയിൽ കുടിവെള്ള മെത്തിച്ച് വോയ്‌സ് ഓഫ് തലച്ചിറ വാട്സ് ആപ് കൂട്ടായ്‌മ മാതൃക ആയി .
ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആദിവാസി കോളനിവാസികൾ വെള്ളമില്ലാതെയും മറ്റും ഉൾവനത്തിലേക്ക് പാലായനം ചെയുന്ന കാഴ്ച്ച കഴിഞ്ഞ ദിവസം ജാഗ്രത ഡോട്ട് കോം റിപോർട്ട് ചെയ്തിരുന്നു .
വാർത്ത ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വെട്ടിക്കവല പഞ്ചായത്തിലെ തലച്ചിറ കേന്ദ്രമായുള്ള വോയിസ് ഓഫ് തലച്ചിറ കൂട്ടായ്മയുടെ പ്രവർത്തകർ മുന്നോട്ട് വന്നത് .
ചെരിപ്പിട്ടകാവ്, മുള്ളുമല ആദിവാസി കോളനികളിൽ നാലായിരം ലിറ്റർ കുടിവെള്ളമാണ് സംഘാടകർ എത്തിച്ചു നൽകിയത് .കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം മണ്ണാറപ്പാറ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എൻ.അജയകുമാർ നിർവ്വഹിച്ചു.
വോയ്സ് ഓഫ് തലച്ചിറ കൂട്ടായ്മയുടെ ഭാരവാഹികളായ ടിജു യോഹന്നാൻ, ഷാജു, സാമൂഹ്യ പ്രവർത്തകൻ എച്ച്.അനീഷ് ഖാൻ, ആദിവാസി ഡവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് സന്തോഷ് മുള്ളുമല, അജീഷ്, റഹുമാൻ, വിഷ്ണു, ഫോറസ്റ്റ് വാർഡൻമാരായ സുധാകരൻ, രാജകുമാരൻ, മനോജ്, ശരത്ചന്ദ്രൻ, പൊതുപ്രവർത്തകരായ ചെമ്പനരുവി ജോൺസൺ, അഭിജിത്ത് അമ്പനാർ, ഷെമീർ എന്നിവർ കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകി.
അതെ സമയം മേഖലയിൽ കുടിവെള്ള ക്ഷാമം ഇല്ലെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് ആദിവാസി ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് സന്തോഷ് മുള്ളു മല കുറ്റപ്പെടുത്തി .