“തട്ടിപ്പ് പുറത്തു കൊണ്ടുവന്നത് ജാഗ്രത ന്യൂസ്. വാർത്ത പുറത്തുവിട്ടതോടെ ജാഗ്രത ന്യൂസിനെതിരെ അപവാദ പ്രചാരണവും ഭീഷണിയും ;പാർട്ടി വളർത്തുന്നത് തട്ടിപ്പു വീരൻമാർക്ക് സംരക്ഷണം നൽകാനോ ? പാർട്ടിയുടെ സൈബർ ഗുണ്ടയാണ് അറസ്റ്റിലായ സഞ്ജു പി സാം “
കൊട്ടാരക്കര :റയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ കേരള കോൺഗ്രസ്സ് ബി യുടെ തലവൂർ മുൻ മണ്ഡലം പ്രസിഡന്റും പാർട്ടി സൈബർ ഗുണ്ടയുമായ ആവണീശ്വരം മഞ്ഞക്കാല പുന്തല പുത്തൻ വീട്ടിൽ സഞ്ജു പി സാം അറസ്റ്റിലായി .

കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത സഞ്ജുവിനെ തുടർച്ചയായ ചോദ്യം ചെയലിന് ഒടുവിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു .പിടവൂർ ,കുര സ്വദേശികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് .
2017 ഡിസംബർ 17 നായിരുന്നു കേസിന് ആസ്പദമായ സംഭവം .നോർത്ത് ഈസ്റ്റേൻ റെയിൽവേയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് സഞ്ജു പി സാം പരാതിക്കാരിൽ നിന്നും പണം വാങ്ങിയത് .നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ വ്യാജ ഫോം നിർമ്മിച്ച് തന്ത്രപരമായി പണം തട്ടിയെടുക്കുകയായിരുന്നു ഇവർ .സമാന കേസിൽ നേരുത്തെ അറസ്റ്റിലായ ജിജോ ബാബു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സഞ്ജുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .ഉത്തർ പ്രദേശിലെ ഗോരഖ് പൂരിൽ വിളിച്ചു വരുത്തിയാണ് സഞ്ജു ആറു ലക്ഷം രൂപാ വാങ്ങിയത് .
IPC 420 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സഞ്ജുവിനെ അറസ്റ്റ് ചെയ്‍തത് .സഞ്ജുവിനെ അറസ്റ്റ് ചെയ്‍തത് അറിഞ്ഞ് കേരള കോൺഗ്രസ്സ് ബി യുടെ നേതാക്കൾ റൂറൽ എസ് പി യുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല .
ഗണേഷ്‌കുമാർ എം എൽ എ യുടെ ഓഫിസുമായി ബന്ധപ്പെട്ടുനിൽക്കുന്ന സഞ്ജു ,ഈ ബന്ധം ഉപയോഗിച്ച് പലരിൽ നിന്നായി കാഷ് പിരിച്ചെടുക്കുകയും ആഡംബര ജീവിതo നയിക്കുകയും ആയിരുന്നു .എം എൽ എ യുടെ ബന്ധം ഉപയോഗപ്പെടുത്തി വിശ്വാസ പരമായ നീക്കത്തിലൂടെ തട്ടിപ്പ് നടത്തുകയായിരുന്നു .
സോഷ്യൽ മീഡിയയിലൂടെ എതിരാളികളെ നേരിടുന്ന സൈബർ ഗുണ്ടയായാണ് സഞ്ജു അറിയപ്പെട്ടിരുന്നത് .സ്ത്രീകൾക്കെതിരെയും മുൻപ് ഇയാൾ സൈബർ ആക്രമണo നടത്തിയിരുന്നു .
പത്തനാപുരം മേഖലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധമുള്ള ചിലരും സഞ്ജുവിൻറെ തട്ടിപ്പിന് കൂട്ടുനിന്നിരുന്നതായി സൂചനയുണ്ട് .പരാതിക്കാരിൽ നിന്നും പണം കൈപ്പറ്റിയതായി സഞ്ജു പോലീസിനോട് സമ്മതിച്ചതായാണ് വിവരം .സഞ്ജുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് ഇതിനിടെ കേരള കോൺഗ്രസ് ബി യിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു .ഇത്തരക്കാരെ പാർട്ടിയുടെ നേതൃ സ്ഥാനങ്ങളിൽ ഇരുത്തുന്നത് പാർട്ടിക്ക് ദോഷം ചെയുമെന്ന് ഇവർ വാദിക്കുന്നു .
കൂടുതൽ അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയുക