തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മദ്യവിൽപനശാലകൾ അടക്കാത്തതിനെ കുറിച്ച് കഴിഞ്ഞ ദിവസം ജാഗ്രത ന്യൂസ് എഴുതിയ മുഖ പ്രസംഗത്തിന് പിന്തുണയേറുന്നു .ഈ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് നേതാവ് വി.എം സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു .വളരെയേറെ ആളുകൾ കൂടുന്ന മദ്യവിൽപന കേന്ദ്രങ്ങളും ബാറുകളും നിർബാധം പ്രവർത്തിക്കുന്നതിന് കളമൊരുക്കുന്ന സർക്കാരിന്‍റെ നയസമീപനം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സുധീരൻ പറഞ്ഞു.
കത്തിൻറെ പൂർണ്ണ രൂപം
പ്രിയപ്പെട്ട മുഖ്യമന്ത്രി,
സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആൾക്കൂട്ടങ്ങൾ ഉണ്ടാകാനിടയുള്ള മേഖലകളിൽ നിയന്ത്രണവും മറ്റ് നടപടികളും ഏർപ്പെടുത്തിയത് ഏറ്റവും ഉചിതമായി.
വിദ്യാലയങ്ങൾ, കലാലയങ്ങൾ, സിനിമാശാലകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ അടച്ചതും സർക്കാർ-സർക്കാരിതര പൊതുപരിപാടികൾ, പി.എസ്.സി. പരീക്ഷകളുൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെ നിശ്ചയിക്കപ്പെട്ട പരീക്ഷകൾ, സെക്രട്ടറിയറ്റ്, പി.എസ്.സി., പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പഞ്ചിങ്ങ് ഇതെല്ലാം ഒഴിവാക്കിയതും, മതപരമായ ആചാരങ്ങൾക്കും ചടങ്ങുകൾക്കും, ആരാധനാലയങ്ങളിലെത്തുന്ന ഭക്തജനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയതും അനിവാര്യമായ നടപടി തന്നെയാണ്.
സോഷ്യൽ മീഡിയയിലും ഈ വിഷയം ഇപ്പോൾ സജീവ ചർച്ചാ വിഷയമായിരിക്കുകയാണ്