പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിവാഹിതനായ യുവാവിനെ പത്തനാപുരം പോലീസ് അറസ്‌റ്റ് ചെയ്തു .കൊല്ലം പുനലൂർ വെട്ടിത്തിട്ട ചരുവിള വീട്ടിൽ കെ വാസുവിന്റെ മകൻ അരുൺരാജ് (24) ആണ് പോലീസ് പിടിയിലായത് .കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത് .

പുന്നല കറവൂർ സ്വദേശിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ് .കഴിഞ്ഞ ദിവസം പുന്നലയിൽ നടന്ന മരമടി മഹോത്സവത്തിനെത്തിയതായിരുന്നു പെൺകുട്ടി .മുൻ പരിചയക്കാരനായ അരുൺ രാജ് ,പെൺകുട്ടിയെ കറവൂരിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു .
സംഭവം ചിലർ നേരിൽ കണ്ടതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുന്നത് .പെൺകുട്ടിയെ കഴിഞ്ഞ ദിവസം വൈദ്യ പരിശോധന നടത്തിയ ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചു .പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അരുൺ രാജിനെ അറസ്‌റ്റ് ചെയ്‍തത് .പോക്സോ നിയമ പ്രകാരമാണ് അറസ്‌റ്റ് .പത്തനാപുരം സബ് ഇൻസ്‌പെക്ടർ ജോസെഫിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‍തത് .അറസ്റ്റിലായ അരുൺ രാജിന്റെ ഭാര്യ എട്ട് മാസം ഗർഭിണിയാണ് .