കഴിഞ്ഞ ഒന്നാം തീയതി മുതൽ പുനലൂരിൽ നിന്നും കാണാതായ വീട്ടമ്മയെ കഴിഞ്ഞ രാത്രി തിരുവല്ലയിൽ നിന്നും കണ്ടെത്തി .പുനലൂർ വൃന്ദാവൻ വീട്ടിൽ ബീനാ സാനുവിനെയാണ് കണ്ടെത്തിയത് .
ദുരൂഹ സാഹചര്യത്തിൽ കാണാതായ ബീനയുടെ തിരോധാനത്തെ കുറിച്ച് പോലീസ് അന്വേഷണം ഇഴയുന്നതായി കഴിഞ്ഞ ദിവസം ജാഗ്രത ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു .ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് തിരുവല്ലയിലെ ഒരു ആശുപത്രി പരിസരത്തുനിന്നും ബീനയെ കണ്ടെത്തുന്നത് .
ഇത് വരെ എവിടെ ആയിരുന്നെന്നോ ,എന്താണ് സംഭവിച്ചതെന്നോ ഇനിയും വ്യക്തമായിട്ടില്ല .പുനലൂർ പോലീസ് ഇപ്പോൾ ഇതേകുറിച്ച് ബീനയോടു വിവരങ്ങൾ ആരായുകയാണ് .മണിചെയിൻ ഇടപാടുമായി ബന്ധപ്പട്ട് ഉണ്ടായ പ്രശ്നങ്ങളാകാം തിരോധാനത്തിന് പിന്നിലെന്ന് കണക്കുകൂട്ടുന്നു .