മണ്ഡലകാലത്തിന് നടതുറക്കാനിരിക്കെ തൃപ്‌തി ദേശായ് നാളെ ശബരിമലയിൽ പ്രവേശിക്കില്ലെന്ന കാര്യത്തിൽ തീരുമാനമായി .സർക്കാർ ചിലവിൽ താമസ സൗകര്യവും മറ്റും ഏർപ്പെടുത്തണമെന്ന അവരുടെ ആവശ്യവും സർക്കാർ തള്ളി കളഞ്ഞു .
തൃപ്‌തി ദേശായ് കൊച്ചിയിൽ എത്തുമെങ്കിലും അവരെ ശബരിമലയിൽ പ്രവേശിക്കുവാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ആർ എസ് എസ്സും ,ബിജെപി യും മറ്റും .
ശബരിമല സന്നിധാനത്തും പരിസരത്തും 22 വരെ നിരോധനാജ്ഞയും നിലവിൽ വന്നിട്ടുണ്ട് .സംഘർഷ സാധ്യത ഏറെയാണെന്ന ഇന്റെലിജെൻസ് റിപ്പോർട്ടും കൂടുതൽ ആശങ്കയ്ക്ക് വക വയ്ക്കുന്നതാണ് .മണ്ഡലകാലം സംഘർഷഭരിത മാകുമെന്ന കണക്കു കൂട്ടൽ വിശ്വാസി സമൂഹത്തെയും ഏറെ വിഷമത്തിലാക്കുന്നുണ്ട് .