കെ ബി ഗണേഷ് കുമാർ എം എൽ എ സ്കൂൾ ഹെഡ്മാസ്റ്ററെ അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട് ,സിപിഐ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കേരള കോൺഗ്രസ് ബി രംഗത്തു വന്നു .
എന്തിനും ഏതിനും എം എൽ എ യെ പഴിചാരുന്ന സിപിഐ നിലപാട് മുന്നണി മര്യാദകൾക്ക് ചേരുന്നതല്ലെന്ന് കേരള കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ നെടുവന്നൂർ സുനിലും ,എച്ച് റിയാസമുഹമ്മദും ആരോപിച്ചു .എം എൽ എ യെ കുറ്റപ്പെടുത്തുന്ന സിപിഐ ക്കാർ “കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുകയാണ് “.
സംഭവത്തിന്റെ യഥാർത്ഥ കാരണം മനസിലാക്കാതെയാണ് എം എൽ എ ക്കെതിരെ സിപിഐ നേതാക്കൾ പ്രതികരിച്ചത് .സ്കൂൾ ഹെഡ്മാസ്റ്റർ അഴിമതിക്കാരനാണെന്ന് പി ടി എ ഭാരവാഹികളാണ് എം എൽ എ യുടെ ശ്രദ്ധയിൽ പെടുത്തിയത് .അതുകൊണ്ടാണ് ആ വേദിയിൽ വച്ച് എം എൽ എ അങ്ങനെ പ്രതികരിച്ചത് .
സിപിഐ യുടെ അധ്യാപക സംഘടനയായ എ കെ എസ് ടി യു ജില്ലാ പ്രസിഡന്റ് കൂടിയായ ഹെഡ് മാസ്റ്ററോട് വിശദീകരണം തേടി ,അദ്ദേഹത്തിനെതിരെ നടപടി എടുക്കാനാണ് സിപിഐ ക്കാർ തയാറാകേണ്ടതെന്നും നെടുവന്നൂർ സുനിലും ,റിയാസ് മുഹമ്മദും ആവശ്യപ്പെട്ടു .