നെയാറ്റിൻകര കൊലപാതക കേസിൽ ഒളിവിൽ കഴിയുന്ന ഡി വൈ എസ് പി ഹരികുമാറിനെ അറസ്‌റ്റ് ചെയാത്തതിന് പിന്നിൽ ഭരണകക്ഷി നേതാക്കളുടെ ഇടപെടൽ കാരണമെന്ന് സൂചന .
സംഭവം നടന്ന് ഒരാഴ്ച തികയുമ്പോഴും ഹരികുമാറിനെ അറസ്‌റ്റ് ചെയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല . ഇതിനിടെ പോലീസ് ഓഫീസേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഹരികുമാർ വിവരങ്ങൾ ദൂതൻ മുഖേന അറിയുന്നുണ്ട് .ഒരു പെൺ സുഹൃത് വഴിയാണ് ഹരികുമാർ വിവരങ്ങൾ അറിയുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം .
സെഷൻ കോടതി ജാമ്യം അനുവദിക്കുന്നില്ലെങ്കിൽ ഹൈക്കോടതിയെ സമീപിച് ജാമ്യം നേടാൻ ഹരികുമാർ ശ്രമം തുടങ്ങി .ഇതിനിടെ പ്രതിയെ സംരക്ഷിക്കുവാനാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ഏർപെടുത്തിയതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു