നെയാറ്റിൻകരയിൽ യുവാവ് മരിച്ച സംഭവവുമായി ബന്ധപെട്ടു സസ്പെൻഷനിലുള്ള ഡി വൈ എസ് പി ബി ഹരികുമാറിനെ സർവീസിൽ നിന്നും പുറത്താക്കും . ഹരികുമാറിനെ കുറിച് നേരുത്തെയും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട് .
ചില അവിഹിത ബന്ധങ്ങളുടെ പേരിൽ ഹരികുമാറിനെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട് .സംഭവ ദിവസം ഹരികുമാർ മദ്യ ലഹരിയിൽ ആയിരുന്നുവെന്നാണ് വിവരം .
കൊല കുറ്റം ചുമത്തിയിരിക്കുന്നതിനാൽ ഹരികുമാറിനെ സർവീസിൽ നിന്നും പുറത്താക്കാൻ ഉന്നതതലത്തിൽ ആലോചന നടക്കുന്നുണ്ട് .മുൻകൂർ ജാമ്യം തേടി ഹരികുമാർ നൽകിയിരിക്കുന്ന അപേക്ഷയിന്മേൽ കോടതി തീരുമാനം അനുസരിച് തുടർനടപടികൾ ഉണ്ടാകുമെന്നാണ് സൂചന .