ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ മുഹമ്മ വല്ലവന്തറ സ്വദേശി യു എ ഇ യിലെ റാസൽഖൈമയിൽ അന്തരിച്ചു .ആലപ്പുഴ വല്ലവന്തറ യിൽ ജിമ്മിച്ചൻ എന്ന ജെയിംസ് ചാക്കോ (44) ആണ് മരിച്ചത് .

റാസൽഖൈമയിലെ ഒരു സ്വകാര്യ കംബനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കിവരുകയായിരുന്നു .കഴിഞ്ഞ രാത്രിയിൽ ക്രിക്കറ്റ് കളി കഴിഞ്ഞു വീട്ടിൽ എത്തിയ ജെയിംസിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു .ആശുപത്രിയിൽ പോകാനുള്ള തയാറെടുപ്പിനിടെ കുളിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു .ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
കഴിഞ്ഞ പത്തു വർഷത്തിലേറെയായി കുടുംബ സമേതം റാസൽഖൈമയിലാണ് ജെയിംസ് താമസിച്ചിരുന്നത് .ജയിംസിന്റെ വിയോഗം സുഹൃത്തുക്കൾക്കും വീട്ടുകാർക്കും വിശ്വസിക്കാൻ കഴിയാത്ത അവസ്‌ഥയാണ് .ഭാര്യ ബിസ്മിയ ജെയിംസ് ഇവിടെ തന്നെ നഴ്‌സ് ആയി ജോലിനോക്കിവരുകയാണ് .ഒരുമകളും ,രണ്ട് ആണ്മക്കളും ഉണ്ട് .റാസൽഖൈമയിലെ സാമൂഹിക പ്രവർത്തകനായ പുഷ്പൻ ഇടപെട്ട് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു .നാളെ രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് പുഷ്പ്പൻ ജാഗ്രത ന്യൂസിനോട് പറഞ്ഞു .