ശബരിമലയിൽ പോലീസിനെ ഉപയോഗിച്ച് അക്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസും “ശുംഭൻ ജയരാജനും ” ആണെന്ന് കൊല്ലം ഡി സി സി പ്രസിഡന്റ് അഡ്വ ബിന്ദു കൃഷ്ണ ജാഗ്രത ന്യൂസിനോടു പറഞ്ഞു .
അവിശ്വാസികളെ ശബരിമലയിൽ കൊണ്ടുവന്ന് കലാപം സൃഷ്ടിക്കുവാനാണ് സർക്കാർ ശ്രമിച്ചത് .അവിശ്വാസങ്ങളെ കൂട്ടുപിടിച്ച് വിശ്വാസികളെ തരം തിരിക്കുവാൻ സർക്കാർ ശ്രമിച്ചു .കോടതിവിധിയെ മാനിക്കുന്നു .
ഭക്തരെ വിശ്വാസത്തിൽ എടുത്തുകൊണ്ട് കോടതി വിധി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത് .ധൃതി പിടിച്ച് വിധി നടപ്പിലാക്കുമെന്നത് സർക്കാരിന്റെ വാശിയാണ് .