താര സംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ മറനീക്കി പുറത്തു വന്നതോടെ മോഹൻ ലാൽ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചു . ദിലീപിന്റെ രാജി യുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങൾ സംഘടനയെ പിളർത്തുമെന്ന് ഏതാണ്ട് ഉറപ്പായി .ദിലീപിന്റെ രാജി ചോദിച്ചു വാങ്ങിയതാണെന്നു മോഹൻ ലാൽ പറഞ്ഞതിനെ ,ദിലീപ് എതിർത്തതോടെ സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ മറനീക്കി പുറത്തു വരികയാണ് .
താൻ സ്വയം രാജി വച്ചതാണെന്നും ,ആരും തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും മോഹൻലാലിന്റെ പ്രസ്താവനയെ തള്ളി ദിലീപ് രംഗത്ത് വന്നത് ഇതിന് തെളിവാണ് .മോഹൻ ലാൽ പ്രസിഡന്റ് ആയശേഷം സംഘടനയിൽ നടപ്പിലാക്കി വന്ന ചില നടപടികൾ ചില അംഗങ്ങൾക്ക് ഇഷ്ടമായിട്ടില്ല .
അമ്മയുടെ ഔദ്യോഗിക തീരുമാനങ്ങൾ താൻ പറയുമെന്ന് വ്യക്തമാക്കിയ മോഹൻലാൽ, വൈസ് പ്രസിഡന്റുമാരായ ഗണേഷ് കുമാറിനും ,മുകേഷിനും ഇതിലൂടെ എട്ടിന്റെ പണി നൽകുകയായിരുന്നു .ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് ആയിരുന്ന സമയത്തു അമ്മയുടെ നടപടികൾ ഏറെ കുറെ വ്യക്തമാക്കിയത് ഗണേഷും ,മുകേഷും ആയിരുന്നു .
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ‘അമ്മ നടത്തിയ വാർത്താസമ്മേളനത്തിൽ ഏറ്റവും കൂടുതൽ ദിലീപിന് സംരക്ഷണം ഒരുക്കിയതും ഗണേഷും മുകേഷും ആയിരുന്നു .
മോഹൻലാൽ പ്രസിഡന്റ് ആയ ശേഷമുള്ള മിക്ക ജെനറൽ ബോഡി മീറ്റിഗിലും ഗണേഷും മുകേഷും പങ്കെടുത്തിരുന്നില്ല .ട്രഷറർ ആയിട്ടുള്ള ജഗദീഷും ,സെക്രട്ടറി സിദ്ദിഖും തമ്മിലുള്ള പോരും ഇതിന്റെ ഭാഗമാണ് .മോഹൻലാൽ പ്രസിഡന്റ് ആയതോടെ തലപൊക്കിയ ഗ്രൂപ്പിസം പരസ്യമാവുകയായിരുന്നു .കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ഗണേഷിനെതിരെ മത്സരിച്ച നാൾ മുതൽ ജഗദീഷും ഗണേഷും അകൽച്ചയിലാണ് .
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ പ്രതികൂട്ടിൽ നിർത്തിയ സാഹചര്യമാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം .ദിലീപിനെ സംരക്ഷിക്കുന്നതും വൈസ് പ്രെസിഡന്റുമാരായ മുകേഷും ,ഗണേഷും ,സെക്രട്ടറി സിദ്ധിഖും ചേർന്നാണെന്ന കാര്യവും പരസ്യമായ രഹസ്യം തന്നെ .ഇത് കാരണമാണ് മോഹൻലാലിന്റെ അവകാശവാദത്തെ ദിലീപ് ഖണ്ഡിച്ചതും .ഇടവേള ബാബുവും ദിലീപിനെ അനുകൂലിക്കുന്നയാളാണ് .
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോഹൻലാലിനെ മത്സരിപ്പിക്കുവാൻ ബിജെപി നേതൃത്വം തയാറെടുക്കുന്ന സാഹചര്യത്തിൽ കൂടി ,മോഹൻലാലിനെതിരെ കടുത്ത സമ്മർദം സൃഷ്ടിക്കുകയാണ് ദിലീപ് അനുകൂലികൾ .മീ ടു വെളിപ്പെടുത്തലിൽ പെട്ട മുകേഷിനെ രക്ഷിച്ചതും ഇക്കൂട്ടർ തന്നെയാണ് .
Gadesg