ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ കൊല്ലം പത്തനാപുരം സ്വദേശിയായ യുവാവ് മരണമടഞ്ഞു .പത്തനാപുരം പുന്നല കണ്ണങ്കര പടിഞ്ഞാറ്റതിൽ ശ്രീധരന്റെയും ശ്രീദേവിയുടെയും മകൻ രമേശ് ശ്രീധരൻ (34)ആണ് മരിച്ചത് .
കഴിഞ്ഞ 23 നായിരുന്നു സംഭവം . മൃതദേഹം ദുബായ് പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുബായിലെ സാമൂഹിക പ്രവർത്തകൻ നസീർ പട്ടാന്പി യും ,പ്രവാസി അസോസിയേഷൻ ഓഫ് പത്തനാപുരത്തിന്റെ പ്രസിഡന്റ് ജയ്‌മോൻ മാത്യു വർഗീസ് എന്നിവർ ഇടപെട്ട് മൃത ദേഹം നാട്ടിൽ എത്തിക്കുവാൻ ഉള്ള നടപടികൾ ആരംഭിച്ചു .
കഴിഞ്ഞ രണ്ടാഴ്ചയിൽ ഏറെയായി മരണം നടന്നിട്ടും ബന്ധുക്കൾ ആരും വിവരം അറിഞ്ഞിരുന്നില്ല .യൂത്ത് കോൺഗ്രസ്സ് നേതാവ് പുന്നല ഷൈജു കൊടിക്കുന്നിൽ സുരേഷ് എം പി യുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിൽ ആക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടിട്ടുണ്ട് .കഴിഞ്ഞ എട്ട് വർഷമായി ദുബായിൽ ജോലിചെയ്തു വരികയായിരുന്നു രമേശ് .അവിവാഹിതനാണ് .കഴിഞ്ഞ ഒന്നര വർഷം മുൻപാണ് നാട്ടിൽ പോയി മടങ്ങി വന്നത് .