കൊല്ലം ജില്ലയിലെ പത്തനാപുരം തടി ഡിപ്പോക്ക് സമീപത്തെ ഒരു വ്യാപാര സ്ഥാപനത്തിനെതിരെ സ്ത്രീ തൊഴിലാളികൾ രംഗത്ത് .വിശാഖം ബിഗ് ബസാർ എന്ന സ്ഥാപനത്തിനെതിരെയാണ് ഇവിടുത്തെ സ്ത്രീ തൊഴിലാളികൾ രഹസ്യമായി രംഗത്തു വന്നിട്ടുള്ളത് .
തുച്ചമായ ശംബളം നൽകി സ്ത്രീകളെ മാത്രമേ ഇവിടെ ജോലിക്ക് എടുക്കാറുള്ളൂ .മൂവായിരംരൂപ ശംബളം നൽകി അമിത ചൂഷണം നടത്തുന്നു എന്നാണ് പരാതി .ഈ സ്ഥാപനത്തിലേക്ക് എത്തുന്ന ഭാരം കൂടിയ സാധനങ്ങൾഒക്കെ സ്ത്രീ തൊഴിലാളികളെ കൊണ്ട് ഇറക്കിക്കുകയാണത്രെ പതിവ് .ജോലി നഷ്ടമാകുമെന്ന ഭീതിയാൽ പരസ്യ പ്രതികരണം നടത്താൻ ആരും മുന്നോട്ട് വന്നിട്ടില്ല .
പ്രദേശത്തെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും കടയുടമക്ക് കുടപിടിക്കുകയാണ് .സ്ത്രീകളെ ചൂഷണം ചെയുന്ന കടയുടമയുടെ നടപടിക്കെതിരെ പ്രതിഷേധമുയർത്താൻ സ്ത്രീ സംഘടനകളും രംഗത്തില്ല എന്നതാണ് പരസ്യമായ രഹസ്യം .