കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ രംഗത്തു വന്നവരെ അസഭ്യം പറഞ്ഞു നടക്കുന്ന പി സി ജോർജ് എം എൽ എ ക്കെതിരെ കേസെടുക്കാൻ നിയമം ഇല്ലേയെന്ന് മുറവിളി .
ചാനൽ ചർച്ചകളിലും മറ്റും സ്ത്രീകളെ വളരെ മോശമായ ഭാഷയിലാണ് പി സി ജോർജ് വിമർശിക്കുന്നത് .തന്നെ എതിർക്കുന്നവരെ അശ്ളീല ചുവയോടെ കൈകാര്യം ചെയുന്ന പി സി യുടെ നിലപാടിനെതിരെ വനിതാ കമ്മീഷനും കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു .
അവസാനമായി മംഗളം ചാനലിലെ ചർച്ചക്കിടെ അഡ്വ മേരികുഞ്ഞു ജോണിനെതിരെ യാണ് പി സി ജോർജ് “എടി പോടീ ” വിളിയുമായി വന്നത് .പി സി ജോർജിനെ അതേ നാണയത്തിൽ തിരിച്ചടിച്ചു തന്നെയാണ് അഡ്വ മേരി കുഞ്ഞു ജോണും നിലയുറപ്പിച്ചത് . എടി വൃത്തികെട്ട സ്ത്രീ എന്ന് പി സി വിളിച്ചപ്പോൾ ,പോട വൃത്തികെട്ടവനെ എന്നാണ് അഭിഭാഷക ജോർജിനെ നേരിട്ടത് .
അതെ സമയം ,സ്പീക്കർ ഇടപെട്ട് പി സി ജോർജിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം