ആറു മാസം മുൻപ് പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്നയെ കുറിച്ച് വിവരങ്ങൾ ഇല്ല .അന്വേഷണം പുരോഗമിക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ കേസന്വേഷണവും വഴി മുട്ടി
കഴിഞ്ഞ മാർച്ച് 22 നാണ് ജസ്‌നയെ കാണാതാകുന്നത് .സംഭവത്തിന് ഇന്നലെ ആറ് മാസം തികഞ്ഞെങ്കിലും ,തിരോധാനത്തിലെ അവ്യക്തത അനന്തമായി നീളുകയാണ് .കേസന്വേഷണത്തിന്റെ പുരോഗതി അറിയിക്കാൻ ഹൈകോടതി നേരുത്തെ ആവശ്യപ്പെട്ടിരുന്നു വെങ്കിലും ,തിരോധാനത്തിന്റെ കാര്യ കാരണങ്ങൾ ബോധിപ്പിക്കുവാൻ പൊലീസിന് കഴിഞ്ഞിട്ടില്ല .
അതെ സമയം ,കേസ് അന്വേഷണം അവസാനിപ്പിക്കുവാൻ ശ്രമം നടക്കുന്നതായി സൂചനയുണ്ട് .ജസ്ന കേസിന് ഒരു തുന്പ് ഉണ്ടാക്കുവ്വാൻ കഴിയാത്തത് പോലീസിനും നാണക്കേട് ഉണ്ടാക്കുകയാണ് .