വാഹനങ്ങൾ ഓടിച്ചുകൊണ്ടിരിക്കെ സിഗററ്റ് വലിക്കുന്നവർ സൂക്ഷിക്കുക ,നിങ്ങൾ ഇനിമുതൽ നിരീക്ഷണത്തിലാണ് .

വാഹനത്തിന്റെ ഗ്ലാസ്സ് താഴ്‌ത്തിയ ശേഷം കൈവിരലുകൾക്കിടയിൽ പുകയുന്ന സിഗററ്റ് പല തരത്തിലുള്ള അപകടങ്ങൾക്കും കാരണമാകുന്നുണ്ട് .

എരിഞ്ഞു തീരുന്ന സിഗററ്റ് കുറ്റികൾ റോഡിലേക്ക് വലിച്ചെറിയുന്നവർക്ക് ആയിരം ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ലഭിക്കും .ദുബായ് പോലീസാണ്‌ ഈ വിവരം പുറത്തുവിട്ടത്