പീഡന കേസിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്‌റ്റ് ചെയാൻ പോലീസ് തത്വത്തിൽ തീരുമാനിച്ചതായി സൂചന .നാളെ വൈകിട്ടോടെ കേരളത്തിൽ എത്താനാണ് ഫ്രാങ്കോ മുളക്കലിൻറെ തീരുമാനം .ആദ്യം സഭയ്ക്കുള്ളിൽ ഒതുങ്ങി നിന്നിരുന്ന വിഷയം ,കന്യാസ്ത്രീകൾ തെരുവിലിറങ്ങിയതോടെ പൊതു സമൂഹം ഏറ്റെടുക്കുകയായിരുന്നു .

അറസ്റ്റ്‌ ചെയുമെന്ന സൂചന പോലീസ് സേനയിലെ ഉന്നതർ ഫ്രാങ്കോ മുളക്കലിനെയും ,സഭാനേതൃത്വത്തെയും അറിയിച്ചതായാണ് വിവരം .അറസ്‌റ്റ് ഉണ്ടാകുമെന്ന കരുതലോടെയാണ് ഫ്രാങ്കോയുടെ വരവ് .

മാധ്യമ പ്രവർത്തകരിൽ നിന്നും മുഖം രക്ഷിക്കാൻ ക്ലീൻ ഷേവ് ചെയ്ത് ,ളോഹ മാറ്റിയായിരിക്കും ഫ്രാങ്കോ മുളക്കൽ വരുന്നത് .നിലവിൽ അദ്ദേഹം വഹിച്ചിരുന്ന പദവികൾ രാജിവച്ചിട്ടുണ്ട് .ഇനിയും അറസ്‌റ്റ് നീട്ടികൊണ്ടുപോകുവാൻ കഴിയില്ലെന്ന് സർക്കാർ കേന്ദ്രങ്ങളും നിലപാട് വ്യക്‌തമാക്കി .ഇതോടെയാണ് അറസ്‌റ്റ് എന്ന അവസാന നടപടിയിലേക്ക് പോലീസ് എത്തിച്ചേരുന്നത് .

സ്വന്തം അംഗ രക്ഷകരുടെ അകമ്പടിയോടെയാണ് ഫ്രാങ്കോ മു ളക്കലിന്റെ വരവ് .അറസ്‌റ്റ് രേഖപ്പെടുത്തുന്നതിന് മുൻപ്‌ ബിഷപ്പ് സ്ഥാനം ഒഴിവാക്കാനും വത്തിക്കാൻ നീക്കം തുടങ്ങി .അതേ സമയം മുൻകൂർ ജാമ്യത്തിന് ഫ്രാങ്കോ മുളക്കൽ ശ്രമം ആരംഭിച്ചിട്ടുണ്ട് .