തിരക്കഥാകൃത്തും സംവിധായികയുമായ സെബ മലയാളത്തിലേക്ക് എത്തുന്നത് നായികയായി. വൻ താരനിരയുമായി മിഠായിത്തെരുവ് ഒരുങ്ങുബോൾ മലയാള സിനിമാ ലോകത്തിന് വേറിട്ടൊരു മുഖഛായ പകർന്നു നൽകുകയാണ് മാധ്യമ പ്രവർത്തകൻ കൂടിയായ പുതു മുഖ സംവിധായകൻ രതീഷ് രഘുനന്ദൻ .

രതീഷ് രഘു നന്ദൻ

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലൂടെ മറ്റൊരു പുതുമുഖ നായിക കൂടി മലയാളത്തിലേക്ക് എത്തുന്നു. രതീഷ് രഘുനന്ദൻ കഥയെഴുതി സംവിധാനം ചെയുന്ന  മിഠായി തെരുവിൽ സെബ മറിയം കോശി ആണ് നായികയാകുന്നത്. മുംബൈ സുഭാഷ് ഖായി സ്‌കൂളിൽ നിന്നും ഫിലിം മേക്കിങ് പഠിച്ചിറങ്ങിയ സെബ ഇതിനോടകം രണ്ടു തെലുങ്കു ചിത്രങ്ങൾക്ക് തിരക്കഥ എഴുതിക്കഴിഞ്ഞു. രണ്ടു ചിത്രങ്ങളിലും സെബ തന്നെയാണ് നായിക.

സെബ മറിയം കോശി

മലയാളത്തിൽ സെബയുടെ ആദ്യ സിനിമയാകും മിഠായിത്തെരുവ്.
മിഠായിത്തെരുവിൽ ശക്തമായ കഥാപാത്രത്തെയാണ് സെബ അവതരിപ്പിക്കുന്നത്. തിരക്കഥയും സംവിധാനവുമാണ് സെബയുടെ മേഖലയെങ്കിലും കഥ കേട്ട് ഇഷ്ട്ടപെട്ടതോടെയാണ് മിഠായിത്തെരുവിൽ നായികയാകാൻ തീരുമാനിച്ചത്. ബഹ്‌റിനിൽ ജനിച്ചു വളർന്ന സെബ മറിയം കോശി ഹൈദരാബാദിൽ ആണ് സ്ഥിര താമസം.

വൻ താരനിരയുമായാണ് മിഠായിത്തെരുവ് അണിയറയിൽ ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ എന്നിവർക്ക് പുറമെ ഹരീഷ് കണാരൻ ധർമജൻ ,രമേശ് പിഷാരടി ,സുരഭി ,അരുൺ പുനലൂർ തുടങ്ങിയവർ ചിത്രത്തിലുണ്ട്. മുൻ സ്വഭാവ നടി ഉഷയുടെ തിരിച്ചു വരവ് ചിത്രം കൂടിയാകും മിഠായിത്തെരുവ്.

ഏറെ പ്രാധാന്യമുള്ള  വേഷമാണ് ഉഷക്ക് മിഠായിത്തെരുവിൽ. ബി ടി അനിൽകുമാർ തിരക്കഥ എഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ഹസീബ് ഹനീഫ് അജി മേടയിൽ ,നൗഷാദ് ആലത്തൂർ എന്നിവരാണ്. ഛായാഗ്രഹണം സമീർ ഹഖ്. സംഗീതം സുമേഷ് പരമേശ്വർ. എഡിറ്റർ നിഷാദ്.നവംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു