കന്യാ സ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ ഫ്രാങ്കോ മുളക്കലിനെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പൊതു ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .പീഡനത്തിനിരയായ കന്യാ സ്ത്രീ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്‌റ്റ് ചെയുന്നതിൽ കേരള പോലീസ് കാട്ടുന്ന മൗനം ,ഈ ആനുകൂല്യം എല്ലാവർക്കും ലഭ്യമാകുമോയെന്ന്‌ സർക്കാർ വെളിപ്പെടുത്തണം .

പീഡനം നടത്തുന്നവരെ രണ്ടു തട്ടിലാക്കി പുതിയ നിയമം നടപ്പിലാക്കുവാൻ സർക്കാർ തയാറാകുമോയെന്നാണ് ജനങ്ങൾ ഉറ്റു നോക്കുന്നത് .കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കേസിൽ ഫ്രാങ്കോ മുളക്കലിനെ സംരക്ഷിക്കുന്ന സഭയുടെ നിലപാട് വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണ് .സഭയിലെ തിരുവസ്ത്രധാരിയായ ഒരു സ്ത്രീക്ക് ഇതാണ് സംഭവിച്ചതെങ്കിൽ ,വിശ്വാസികളെ നിങ്ങൾ സൂക്ഷിക്കണം .വിശ്വാസി ഗണത്തിൽപെട്ട ഓരോ ഗൃഹനാഥനും ഒന്നിരുന്ന് ചിന്തിക്കണം .

വിശ്വാസികളെ എന്താണ് സഭാ നേതൃത്വം പഠിപ്പിക്കുന്നതെന്നറിയാൻ സമൂഹത്തിന് ആഗ്രഹമുണ്ട് .അധികാര പദവികളിൽ ഇരുന്ന് ഇടയലേഖനം ഇറക്കി വിശ്വാസികളുടെ വായടപ്പിക്കുകയാണോ ഉടയ തംബ്രാൻ മാർ ചെയേണ്ടത് .? അച്ഛന്മാർക്കും വികാരമുണ്ടാകും ,അതിനെ കുറ്റം പറയുന്നില്ല ,പക്ഷെ ദൈവ പാതയിൽ കന്യക യാകുവാൻ ആഗ്രഹിക്കുന്ന കന്യാസ്ത്രീകളെ അരമനകളിലേക്ക് മാടി വിളിക്കുന്ന “ഫ്രാങ്കോ “മാരെ ഇനിയും സംരക്ഷിച്ചു നിർത്തുന്നത് സമൂഹത്തിന് സഭയോടുള്ള വിശ്വാസത്തിൽ കളങ്കം സൃഷ്ടിക്കും .ഇത്‌ സഭയിൽ പുതിയ ഫ്രാങ്കോ മാരുടെ ജനനത്തിന് വഴിയൊരുക്കും . 

എന്തുകൊണ്ടാണ് പീഡനത്തിനിരയായ കന്യാ സ്ത്രീ പരാതിയിൽ ഉറച്ചു നിൽക്കുന്നത് ?അവർ 13 തവണ അനുഭവിച്ച  ആ അപമാനം ഇനി ആർക്കും സംഭവിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് .അവരെ പിന്തുണയ്ക്കുവാൻ സമൂഹം രംഗത്തു വരാത്തത് ,അത് ഒരു സമുദായത്തിലെ പ്രശ്നമാകും എന്ന് കരുതിയാണ് .അത് ഒരു സമുദായത്തിലെ പ്രശ്നമല്ല ,നമ്മുടെ നാടിന്റെ പ്രശ്നമാണ് ,നമ്മുടെ സഹോദരിയുടെ അഭിമാനത്തിന്റെ പ്രശ്നമാണ് .ഏത് സമുദായമായാലും ,തംബ്രാക്കൻമാർ ചെയുന്ന തെറ്റ് നമ്മൾ ജനങ്ങൾ തിരുത്തി കാണിക്കണം . ആ സഹോദരിയുടെ അഭിമാന പോരാട്ടത്തിൽ നമുക്കും കൈകോർക്കാം !