പോലീസ് സമൻസ് അയച്ചതിനു പിന്നാലെ ഫ്രാങ്കോ മുളക്കൽ അമേരിക്കയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതായി സൂചന .സമൻസ് കൈപറ്റാതെ രാജ്യം വിടുവാൻ ഫ്രാങ്കോ മുളക്കൽ ആലോചിക്കുന്നതായാണ് വിവരം .ഇനിയും ജലന്ധറിൽ തങ്ങുന്നത് അപകടമാണെന്നാണ് ഫ്രാങ്കോ മുളക്കലിന്റെ അഭിഭാഷകർ അദ്ദേഹത്തെ അറിയിച്ചത് .

വിജയ് മല്യ സ്വീകരിച്ച അതേ പാത പിന്തുടരുകയാണ് ഫ്രാങ്കോ മുളക്കലിന്റെയും ലക്‌ഷ്യം .ഇതിന് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ ഉണ്ടെന്നുമാണ് വിവരം .

അറസ്റ്റ്‌ ചെയ്താൽ ജാമ്യം നേടുക എളുപ്പമാകില്ലെന്ന തിരിച്ചറിവാണ് ഫ്രാങ്കോ മുളക്കലിനെ രാജ്യം വിടുവാൻ പ്രേരിപ്പിക്കുന്നത്