തന്നെ ഹർത്താൽ അനുകൂലികളായ കോൺഗ്രസ് പ്രവർത്തകർ മർദിച്ചു എന്ന വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന്റെ പരാതി വസ്തുതകൾക്ക് നിരക്കാത്തതെന്ന് കോൺഗ്രസ് നേതാക്കൾ

ഷാഹിദ സഞ്ചരിച്ച കാർ നിർത്തിയിട്ടിരിക്കുന്നു

.ഹർത്താലിനെ തുടർന്ന് തലവൂർ ഭാഗത്തു നിന്ന നാട്ടുകാരായ കോൺഗ്രസ് പ്രവർത്തകർ, വനിതാ കമ്മീഷൻ എന്ന ബോർഡ് വച്ചു വന്ന വാഹനത്തിന് കൈ കാണിച്ചെങ്കിലും നിർത്താതെ ഓടിച്ചുപോയി . തുടർന്ന് കാറിനെ ചില യുവാക്കൾ പിന്തുടരുന്നത് കണ്ട ഡ്രൈവർ ഷാഹിദയോട് വിവരം പറയുകയും പെട്ടെന്ന് വാഹനം നിർത്തുകയുമായിരുന്നു .കാറിനടുത്തെത്തിയ യുവാക്കളോട്  പത്തനാപുരം ഗാന്ധി ഭവനിലേക്ക് പോവുകയാണെന്ന് ഡ്രൈവർ പറഞ്ഞു .വാഹനം നിർത്താതെ പോയ കാരണത്താൽ എവിടേക്കാണെങ്കിലും ഇപ്പോൾ പോകേണ്ടന്ന് യുവാക്കൾ പറഞ്ഞു .

എന്നാൽ കഴിഞ്ഞ ദിവസം കന്യാ സ്ത്രീ മരണപ്പെട്ട കോൺവെന്റിലേക്ക് പോവുകയാണെന്നാണ് ഷാഹിദ കമാൽ വെളിപ്പെടുത്തിയത് .വാഹനം തടഞ്ഞ യുവാക്കൾക്കൊപ്പം ചില ഡി വൈ എഫ് ഐ ,പ്രവർത്തകരും ഉണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത് .

ലതാ സി നായർ

രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ഷാഹിദയുടെനിലപാട്  വനിതാ കമ്മീഷനെ തന്നെ അപഹാസ്യ മാക്കുന്നതാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന ജെനറൽ സെക്രട്ടറി ലതാ സി നായർ കുറ്റപ്പെടുത്തി