കോൺവെന്റിലെ കിണറ്റിൽ അധ്യാപികയായ കന്യാസ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിസംഭവം ഓർത്തോഡോക്സ് സഭാ നേതൃത്വങ്ങളെ ഞെട്ടിച്ചു . പത്തനാപുരം മൗണ്ട് താബോർ ദയറയിലെ സിസ്റ്റർ സൂസൻ മാത്യു (54)വിന്റെ മൃതദേഹമാണ്  ഞായറാഴ്ച രാവിലെ 9.30ഓടെ കിണറ്റിൽ കാണപ്പെട്ടത്.ഇവർ താമസിച്ചിരുന്ന മുറിയിലും മൃതദേഹം കാണപ്പെട്ട കിണറിന്റെ തൂണിലും പരിസരത്തും രക്തം തളം കെട്ടികിടക്കുന്നതും ഇവരുടെ മുറിച്ച മുടി   കണ്ടെത്തിയതും കിണറിന് സമീപം പിടിവലി നടന്നതായി കാണപ്പെടുകയും ചെയ്തതോടെ കൊലപാതകമാണോയെന്നും സംശയമുയരുന്നു.

സിസ്റ്റർ സൂസൻ മാത്യു

കൊല്ലം കല്ലട സ്വദേശിയായ ഇവർ 20 വർഷത്തോളമായി  സെന്റ്സ്റ്റീഫൻസ് ഹയർ സെക്കൻററി സ്കൂളിലെ അധ്യാപികയായിരുന്നു.കഴിഞ്ഞ ഒരാഴ്ചയായി ലീവിലായിരുന്ന ഇവർ വെള്ളിയാഴ്ചയാണ് വീണ്ടും ജോലിക്കെത്തിയത്. കന്യാ സ്ത്രീയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്‌റ്റ് ചെയാത്തതിൽ പ്രതിഷേധിച് ഒരു കൂട്ടം കന്യാസ്ത്രീകൾ കഴിഞ്ഞ ദിവസം മുതൽ കോടതിക്കുമുന്നിൽ നടത്തുന്ന ഉപവാസ സമരം വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു .ഇതിനിടെയാണ് സിസ്റ്റർ സൂസൻ മാത്യുവിനെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത് .സംഭവം പുറത്തറിഞ്ഞതോടെ പത്തനാപുരം കോൺവെന്റിന് സമീപം ജനസാഗരമായി .സിസ്റ്റർ അഭയ കൊല്ലപ്പെട്ട സംഭവത്തെ അനുസ്മരിപ്പിക്കുംവിധമാണ് സിസ്റ്റർ സൂസൻ മാത്യുവിൻറെ ദുരൂഹ മരണത്തെ ജനം നോക്കി കണ്ടത് .

സംഭവം അറിഞ്ഞയുടൻ സ്ഥലത്തേക്ക് എത്തുന്നവർ

പുനലൂർ ഡി.വൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു . ഫയർഫോഴ്സും പോലീസും ചേർന്ന് വലിയ ആഴമുള്ള കിണറ്റിൽ നിന്നും വലക്കുള്ളിലാക്കിയാണ് മൃതദേഹം പുറത്തെടുത്തത്. ആർ ഡി ഒ യുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ്  തയാറാക്കണമെന്ന് നാട്ടുകാർ ബഹളം വച്ചത് മൂലം ഏറെ വൈകിയാണ്  മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത് .

സ്ഥലത്തെത്തിയ വിവിധ രാഷ്ട്രീയ പാർട്ടിപ്രവർത്തകർ

കഴിഞ്ഞ കുറച്ചുനാളുകളായി സിസ്റ്റർ സൂസൻ മാത്യു അപസ്മാര രോഗത്തിനും മറ്റും ചികിത്സയിലായിരുന്നു .കഴിഞ്ഞ ദിവസം പരുമലയിൽ ചികിത്സ തേടിയിരുന്ന സിസ്റ്റർ ,കോൺവെന്റിൽ തിരിച്ചെത്തിയപ്പോൾ മുതൽ അസ്വസ്ഥയായി കാണപ്പെട്ടിരുന്നു എന്നാണ് കൂടെയുള്ള സിസ്റ്റർമാർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത് .കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിൽ വിളിച്ച് ഉറക്കം വരുന്നില്ലെന്നും മറ്റും പറഞ്ഞിരുന്നു .സംഭവത്തെ കുറിച്ച് പുനലൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .