തിരുവനന്തപുരത്തെ എം എൽ എ ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന ഡി വൈ എഫ് ഐ വനിതാനേതാവിനെ പീഡിപ്പിക്കുവാൻ ശ്രമിച്ചെന്ന പരാതി കേരളം കേൾക്കുന്നത് ഞെട്ടലോടെയാണ് .തിരുവന്തപുരത്തെ എം എൽ എ ഹോസ്റ്റലിൽ നേതാക്കൾക്കൊപ്പം ആർക്കും ഏത് സമയത്തും കടന്നു ചെല്ലാം .എം എൽ എ ഹോസ്റ്റൽ എന്നാണ് വിളിപ്പേരെങ്കിലും പേരിന് ഒരു എം എൽ എ പോലും ഇവിടെ തങ്ങാറില്ല .എം എൽ എ യുടെ ഒരു സെക്രട്ടറിയും ,സെക്രട്ടറിയുടെ പരിവാരങ്ങളുമാകും മിക്കയിടത്തും.

എന്താണ് ഇവിടെ നടക്കുന്നത് ?

എം എൽ എ മാർ അവരുടെ തിരക്കുമായി ബന്ധപ്പെട്ട് പുറത്താകുന്നതിനാൽ ഓരോ എം എൽ എ ഓഫീസിന്റെയും പ്രവർത്തനം അവരുടെ സെക്രട്ടറിമാരാകും നിയന്ത്രിക്കുന്നത് .രാവിലെ മുതൽ ഇരുട്ടി വെളുക്കുവോളം പിന്നെ അവിടെഅഴിമതിയുടെ കൂത്തരങ്ങാണ് .ഒരു നിയന്ത്രണവുമില്ലാതെ ഇടത് വലത് മുന്നണി നേതാക്കൾക്കും അവരുടെ ശിങ്കിടികൾക്കും പിന്നെ എം എൽ എ ഹോസ്റ്റൽ ഫൈവ് സ്റ്റാർ ഹോട്ടൽ പോലെയാണ് .

ആരും ചോദ്യം ചെയരുത് ?

ഇവിടെ നടക്കുന്ന കാര്യങ്ങളെകുറിച്ച് ആരും ചോദ്യം ചെയാറില്ല .കാരണം അവിടെ ഭരണകർത്താക്കൾ കുട്ടി നേതാക്കളാണ്.ഇരു പാർട്ടികളുടെയും നേതാക്കളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് .

ഒരു സ്ത്രീ ചൂഷണത്തിന് ഇരയാകുന്നത്  ഇങ്ങനെ ! 

എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് വേണ്ടി എം എൽ എ ഓഫിസുമായി ബന്ധപ്പെടുന്ന പരാതിക്കാരിക്ക് അത് സാധിച്ചെടുക്കുവാൻ ഒട്ടേറെ കടംബകൾ കടക്കണം .നേരിട്ടെത്തി പരാതി പറഞ്ഞാൽ ,നോക്കാം എന്ന പതിവ് മറുപടിയാകും ലഭിക്കുക .രണ്ടാം ദിവസവും ഓഫിസുമായി ബന്ധപ്പെട്ടാൽ വാർഡ് മെംബറുടെ പേര് ചോദിക്കും .സ്വന്തം പാർട്ടിക്കാരാണ് വാർഡ് മെംബർ എങ്കിൽ അവരുടെ ഒരു കത്തുമായി വരാൻ ആവശ്യപ്പെടും .അല്ലെങ്കിൽ പാർട്ടി നേതാവിന്റെ കത്ത് നിർബന്ധം .

പരാതിക്കാരിയുടെ പ്രശ്നങ്ങൾ മനസിലാക്കി എന്ത് വില കൊടുത്തും പരിഹാരം കാണാൻ വാർഡ് മെംബർ രംഗത്തിറങ്ങുന്നതോടെ ,അവരുടെ പ്രശ്നങ്ങൾ പിന്നെ എരിയുന്ന കനലുകളാകും . അവിടെ തുടങ്ങുന്ന ജൈത്ര യാത്ര പിന്നെ അവസാനിക്കുന്നത് ഒരു ഫേസ് ബുക്ക് ലൈവിലൂടെ എല്ലാം വിളിച്ചു പറയുന്നതോടെയാകും .

”  ജീവൻലാൽ  സഹപ്രവർത്തകയോട് കെഞ്ചി പറഞ്ഞു ,പരാതി നൽകരുത്  എല്ലാം പരിഹരിക്കാമെന്ന് , പക്ഷെ പാർട്ടിയിൽ വിശ്വാസം ഇല്ലാതായപ്പോൾ ….അവൾ വിതുന്പലോടെ പറഞ്ഞു , 

ബാക്കി ഭാഗം ,എം എൽ എ അറിയാത്ത രഹസ്യങ്ങളോ നാളത്തെ അന്വേഷണത്തിൽ .വെളിപ്പെടാത്ത രഹസ്യങ്ങൾ പൊതുജനങ്ങൾക്കും അറിയിക്കാം .മൊബൈൽ നമ്ബർ കമന്റ് ചെയുക .ഞങ്ങളുടെ റിപ്പോർട്ടേഴ്‌സ് നിങ്ങളെ കോൺടാക്ട് ചെയുന്നതാണ്