ഷൊർണൂർ എം എൽ എ .പി കെ ശശിക്കെതിരെ ഉയർന്നിരിക്കുന്ന ലൈംഗിക ആരോപണകേസിൽ നടപടി എടുക്കാനാകാതെ സംസ്ഥാന വനിതാ കമ്മീഷൻ  . പരാതിക്കാരി പാർട്ടിക്ക് നൽകിയ പരാതി പാർട്ടി കൈകാര്യം ചെയുമെന്ന നിലപാടിലാണ് വനിതാ കമ്മീഷൻ .പരാതിക്കാരി നാളിതു വരെയായിട്ടുംകമീഷനെ സമീപിച്ചിട്ടില്ലെന്നും ,അവർ പരാതിയുമായി പരസ്യമായി രംഗത്തു വന്നിട്ടില്ല എന്നതും ചൂണ്ടി കാട്ടി തടി തപ്പാനുള്ള വനിതാ കമ്മീഷന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത് .

വനിതാ കമ്മീഷൻ അധ്യക്ഷ

സ്ത്രീകൾക്കെതിരായ ഏത് വിഷയത്തിലും സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്ന വനിതാ കമ്മീഷന്റെ നടപടി പി കെ ശശിയുടെ കാര്യത്തിൽ ഉണ്ടാകാത്തത് സോഷ്യൽ മീഡിയയിലും ചർച്ചയാവുകയാണ് .പീഡനത്തിനിരയായ ഡി വൈ എഫ് ഐ വനിതാ നേതാവ് പരാതിയുമായി രംഗത്തു വരട്ടെയെന്നാണ് കമ്മീഷന്റെ നിലപാട് .

പി കെ ശശി

അതേസമയം ,തിരുവനന്തപുരത്തെ എം എൽ എ ഹോസ്റ്റലിൽ വച്ച് ഡി വൈ എഫ് ഐ വനിതാ നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ,ഡി വൈ എഫ് ഐ നേതാവ് ജീവൻ ലാലിനെ ഒരുമാസത്തിന് ശേഷം പാർട്ടി പുറത്താക്കി .പരാതിയുമായി പാർട്ടി കേന്ദ്രങ്ങളിലും മറ്റും കയറിയിറങ്ങിയ പരാതിക്കാരി ,പാർട്ടിയിൽ നിന്നും നീതി കിട്ടാതെ വന്നപ്പോൾ ഒടുവിൽ പോലീസിൽ പരാതി നൽകുകയായിരുന്നു .ഇത്രയും നാൾ ജീവൻ ലാലിനെ സംരക്ഷിച്ചു വന്നവർ ഒടുവിൽ അദ്ദേഹത്തെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ് .

നിലവിൽ ഷൊർണ്ണൂർ എം എൽ എ , പി കെ ശശിയുടെ അവസ്ഥയും ഇത്‌ തന്നെയാണ് .പരാതിക്കാരി പാർട്ടി പ്രവർത്തക ആയതിനാൽ ,ആ പരാതി പാർട്ടി പരിഹരിക്കും എന്നാണ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരിക്കുന്നത് .ഇവിടെ ആരോപണ വിധേയൻ സിപിഎം എം എൽ എ  ആയതിനാൽ പരിഹാരശ്രമങ്ങൾ  തുടരും എന്ന് സാരം .പരാതിക്കാരിക്ക് നീതി കിട്ടിയില്ല്ലായെങ്കിൽ ഇനി അവർക്ക് പോലീസിനെ സമീപിക്കേണ്ടി വരും .പോലീസ് കേസെടുത്താൽ മാത്രം ശശിക്കെതിരെയും പാർട്ടി നടപടി .

സ്ത്രീ പീഡന കേസിൽ സർക്കാരും ,പോലീസും കാട്ടുന്ന ഇരട്ട നീതി പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണ് .നേരുത്തെ കോൺഗ്രസിലെ എം വിൻസെന്റ് എം എൽ എ ക്കെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്ത് ജയിലിലടച്ച പോലീസിന്റെ നടപടിയും ഇവിടെ വിമർശിക്കപെടുകയാണ് .