വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു നിന്നും ചലച്ചിത്ര താരം മോഹൻലാലിനെ മത്സരിപ്പിക്കുവാൻ ബിജെപി ,ആർ എസ്‌ എസ് കേന്ദ്രങ്ങൾ ആലോചിക്കുന്നു .നിലവിൽ കോൺഗ്രസിലെ ശശി തരൂരാണ് തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുന്നത് .ശശിതരൂരിനെതിരെ മത്സരിക്കുവാൻ ബിജെപി ,ആർ എസ്‌ എസ് നേതൃത്വങ്ങൾക്ക് ഒരു നേതാവിനെ കണ്ടെത്താൻ കഴിയാത്തതാണ് ,സ്ഥാനാർത്ഥിത്വം മോഹൻലാലിലേക്ക് നീങ്ങാൻ കാരണം .ബി ജെ പി കേന്ദ്ര നേതൃത്വം ഇതിന് പച്ച കൊടി കാട്ടിയതായാണ് വിവരം .

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അടുത്ത ബന്ധം പുലർത്തുന്ന കലാകാരിൽ പ്രമുഖനാണ് മോഹൻലാൽ .തിരഞ്ഞെടുപ്പിന് മുന്നോടിയായി മോഹൻലാലിന്റെ ജീവ ചരിത്രം തയാറാക്കി തുടങ്ങിയതായും സൂചനയുണ്ട് .ശക്തമായ ത്രികോണ മത്സരം നടക്കാറുള്ള തിരുവനന്തപുരം മണ്ഡലം കൈക്കലാക്കുവാനാണ് കേന്ദ്ര ബിജെപി നേതൃത്വം സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകിയിട്ടുള്ളത് .

വരുന്ന ലോക്‌സഭാ ഇലക്ഷന് കേരളത്തിൽ നിന്നും കുറഞ്ഞത് അഞ്ച് സീറ്റെങ്കിലും നേടണമെന്നായിരുന്നു കേന്ദ്ര നിർദ്ദേശം .എന്നാൽ നിലവിലെ സാഹചര്യത്തിൽ അഞ്ച് സീറ്റുകൾ നേടുവാൻ കഴിയില്ലെന്ന് സംസ്ഥാന ഘടകം കേന്ദ്രത്തെ അറിയിച്ചു .മുഖം രക്ഷിക്കാൻ വിജയ സാധ്യതയുള്ള മണ്ഡലം ആരാഞ്ഞ കേന്ദ്രത്തെ ,ബിജെപി ആർ എസ്‌ എസ് നേതൃത്വങ്ങളാണ് മോഹൻലാലിന്റെ പേരും ,തിരുവനന്ത പുരം മണ്ഡലവും ചൂണ്ടി കാണിച്ചത് .ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ തന്നെ മോഹൻലാലിനെ അറിയിക്കും .

ഒ രാജഗോപൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ,ലോക്‌സഭയിലേക്ക് മത്സരിക്കുവാൻ ഒരു പൊതു സമ്മതനെ തേടുകയായിരുന്നു ബിജെപി .മോഹൻലാലിനെ മത്സരിപ്പിച്ചാൽ തലസ്ഥാനം പിടിക്കാമെന്ന ഉറച്ച വിശ്വാസമാണ് ബിജെപി ക്കുള്ളത് .ബിജെപി യുമായി അടുത്ത ബന്ധമുള്ള മോഹൻലാലിന്റെ സുഹൃത് മേജർ രവി വഴി സമ്മതം നേടുവാനുള്ള അണിയറ നീക്കങ്ങളും സജീവമാണ് .