കന്യാ സ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയനായ ജലന്ധർ ബിഷപ്പിനെ അറസ്‌റ്റ് ചെയുവാൻ പോലീസ് നീക്കം ആരംഭിച്ചു .നേരുത്തെ ചോദ്യം ചെയലിനിടെ നൽകിയ മൊഴികൾ എല്ലാം വ്യാജമാണെന്ന് പോലീസ് കണ്ടെത്തി .ഇതിനിടെ സംഭവവുമായി ബന്ധപെട്ടു രക്ഷപെടുവാനുള്ള ബിഷപ്പിന്റെ ശ്രമം പൊളിയുകയാണ് . 

അതെ സമയം ബിഷപ്പിന് വേണ്ടി കൊച്ചിൻ കലാഭവനിലെ ചിലർ ഉന്നത കേന്ദ്രങ്ങളിൽ സ്വാധീനം ചെലുത്തുന്നതായും ആരോപണം ഉയർന്നിട്ടുണ്ട് .കലാഭവനിലെ സോബി ജോർജിന്റെ നേതൃത്വത്തിൽ ഫ്രാങ്കോ മുളക്കലിനെ സംരക്ഷിക്കാൻ ശ്രമം നടന്നിരുന്നു . ജലന്ധറിൽ സോബി ജോർജിന്റെ നേതൃത്വത്തിൽ നേരുത്തെ കലാപരിപാടികൾ സംഘടിപ്പിക്കാറുണ്ടായിരുന്നു .സോബി ജോർജിന്റെ ഇടപെടൽ മൂലമാണ് പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് കോടികൾ വാഗ്ദാനം ചെയ്തിരുന്നതും .

ഇതിനിടെ കന്യാസ്ത്രീയെയും ,കേസന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനെയും വകവരുത്താൻ ഫ്രാങ്കോ മുളക്കലിൻറെ നേതൃത്വത്തിൽ ഉന്നത ഗൂഢാലോചന നടന്നതായും സൂചനയുണ്ട് .പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് നീതി ലഭ്യമാക്കുവാൻ ഒരു സ്ത്രീ സംഘടന പോലും രംഗത്തു വരാത്തത് പരക്കെ ആക്ഷേപം ഉയർത്തുകയാണ് .

എന്നാൽ ബിഷപ്പ് ഹൗസിൽ കയറി ഫ്രാങ്കോ മുളക്കലിനെ അറസ്‌റ്റ് ചെയുന്നതിൽ കേരള സർക്കാരിനും താല്പര്യമില്ലാത്ത അവസ്ഥയാണ് .ബിഷപ്പിനെ അറസ്‌റ്റ് ചെയ്താൽ ,അത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിക്കും എന്ന തിരിച്ചറിവിലാണ് സിപിഎം നേതൃത്വവും .ഈ വിഷയത്തിൽ ഇതേ നിലപാട് തന്നെയാണ് കോൺഗ്രസിനും .

കഴിഞ്ഞ വർഷം തിരുവനന്തപുരത്തു പീഡന ശ്രമത്തിനിടെ യുവതി സ്വാമിയുടെ ലിംഗം മുറിച്ചപ്പോൾ അന്ന് പെൺകുട്ടിയെ പിന്തുണച്ച മുഖ്യമന്ത്രി ,ഇന്ന് ഫ്രാങ്കോ മുളക്കലിന്റെ കാര്യത്തിൽ മൗനം വെടിയണമെന്നാണ്  ആവശ്യം ഉയരുന്നത്